ചിരിപ്പിച്ചും ചിന്തിപ്പിച്ചും പലതും പഠിപ്പിക്കുവാൻ മേരിക്കുട്ടി എത്തുന്നു..

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും രഞ്ജിത് ശങ്കർ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ‘ഞാൻ മേരിക്കുട്ടി’ ഷൂട്ടിങ് ആരംഭിച്ചു. മൂവ്വാറ്റുപുഴയിലാണ് ആദ്യഘട്ട ചിത്രീകരണം.

ചിത്രത്തിന്റെ ടീസറിന് ഞെട്ടലോട് കൂടിയ മികച്ച പ്രതികരണങ്ങൾ ആണ് ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നത്. ജയസൂര്യ പെണ്ണിന്റെ വേഷത്തിൽ എത്തുന്നു എന്നതും ചിത്രത്തെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാക്കി മാറ്റുന്നു.

ജയസൂര്യയും രഞ്ജിത് ശങ്കറും തന്നെയാണ് ചിത്രം നിർമിക്കുന്നത്

0 Shares

LEAVE A REPLY