മൈ സ്റ്റോറി ട്രെയ്‌ലർ, ഗെയിം പുറത്തിറക്കി..!

മൈ സ്റ്റോറി ചിത്രത്തിന്റെ ട്രയ്ലർ, മൊബൈൽ ഗെയിം എന്നിവ റിലീസ് ചെയ്തു.

കോസ്റ്യൂം ഡിസൈനർ കൂടി ആയ റോഷ്നി ദിനകർ ആദ്യമായി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘മൈ സ്റ്റോറി’ യുടെ ട്രെയ്‌ലർ, മൊബൈൽ ഗെയിം എന്നിവ പുറത്തിറക്കി. എറണാകുളം മഹാരാജാസ് കോളേജിന്റെ യൂത്ത് ഫെസ്റ്റ് വെന്യൂവിൽ വച്ചു നടന്ന പരിപാടിയിലാണ് ഇവ ലോഞ്ച് ചെയ്തത്.

സംവിധായകൻ വിനയൻ, വിശാഗ് രാജ്, നിർമാതാവ് സോഫിയ പോൾ, സംസ്ഥാന അവാർഡ് ജേതാവ് വിനീത കോശി, തുടങ്ങിയവർ പങ്കെടുത്ത ചടങ്ങ് കഴിഞ്ഞ മാര്ച്ച് 9നായിരുന്നു നടന്നത്.

ശങ്കർ രാമകൃഷ്‌ണൻ കഥയെഴുതുന്ന ചിത്രത്തിൽ പാർവതിയാണ് നായിക. അവധിക്കാല റിലീസിനായി ഒരുങ്ങുകയാണ് ‘മൈ സ്റ്റോറി’.

മൊബൈൽ ഗെയിം ആൻഡ്രോയിഡിൽ ലഭ്യമാണ്.

bit.ly/MyStoryGame

0 Shares

LEAVE A REPLY