തമിഴിലെ കിടിലൻ സ്റ്റണ്ട്‌ മാസ്റ്റർ സുരാജ്‌ വെഞ്ഞാറമൂട്‌ ചിത്രത്തിനായി മലയാളത്തിലേക്ക്‌..!

എങ്കേയും എപ്പോതും , ഇരുമുഗൻ , മാസ്സ് സിനിമകളുടെ സ്റ്റണ്ട് മാസ്റ്റർ സൂരജ് വെഞ്ഞാറമൂടിന് വേണ്ടി ആക്ഷൻ സീൻ ഒരുക്കുന്നു – കുട്ടൻ പിള്ളയുടെ ശിവരാത്രി

ജീൻ മാർക്കോസ് ഒരുക്കുന്ന കുട്ടൻ പിള്ളയുടെ ശിവരാത്രി റിലീസിന് മുൻപ് തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ചക്കപ്പാട്ടും സുരാജ് ആലപിച്ച എന്റെ ശിവനെ എന്ന ഗാനവും ഇതിനോടകം ഹിറ്റായി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സൂരജ് വെഞ്ഞാറമൂട് പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണ് കുട്ടൻ പിള്ളയുടെ ശിവരാത്രി .

മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാൽ ആദ്യം മുതൽക്കേ തന്നെ കണ്ടു പോന്നിരുന്ന ഒരു കഥാപാത്രമാണ് കോൺസ്റ്റബിൾ കുട്ടൻ പിള്ള. അങ്ങനെ അവസാനത്തെ കോൺസ്റ്റബിൾ കുട്ടൻ പിള്ളയയാണ് സുരാജ് വേഷമിടുന്നത്. ചിത്രത്തിൽ സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് പ്രശസ്ത തമിഴ് സ്റ്റണ്ട് മാസ്റ്റർ രാജശേഖർ ആണ്. ഗൗതം മേനോൻ ചിത്രങ്ങളിൽ എല്ലാം തന്നെ സ്റ്റണ്ട് കൈകാര്യം ചെയ്തിരിക്കുന്നത് രാജശേഖറാണ്. എങ്കേയും എപ്പോതും , ഇരുമുഗൻ , മാസ്സ് തുടങ്ങിയ ചിത്രങ്ങളിലും രാജശേഖരായിരുന്നു സ്റ്റണ്ട് മാസ്റ്റർ. ചിത്രം ഈ മാസം അവസാനം തിയേറ്ററുകളിൽ എത്തും.

0 Shares

LEAVE A REPLY