അമ്മയും മക്കളും നേർക്കുനേർ..!

വിഷു റിലീസിന് എത്തുന്ന ചിത്രങ്ങളിൽ ചിലതാണ് ഇപ്പോഴത്തെ കൗതുകം. ഒരു കുടുംബത്തിൽ നിന്ന് തന്നെ മൂന്നു ചിത്രങ്ങൾ ഒരുമിച്ചു റിലീസിന് തയ്യാറെടുക്കുന്ന കാഴ്ച.

‘അമ്മ മല്ലിക സുകുമാരന്റെ ‘പഞ്ചവര്ണതത്ത’ എന്ന ചിത്രത്തിനൊപ്പം മത്സരിക്കാൻ ഒരുങ്ങുകയാണ് പൃഥ്വിരാജിന്റെ ‘രണം’ ഇന്ദ്രജിത്തിന്റെ ‘മോഹൻലാൽ’ എന്നിവ. വിഷു അവധിക്കാലം ഉത്സവമാക്കാൻ മൂന്നു ചിത്രങ്ങളും തീയേറ്ററിൽ എത്തുമെന്നാണ് ഇത് വരെയുള്ള അറിയിപ്പ്.

അഭിനേതാവും മിമിക്രി ആര്ടിസ്റ്റുമായ രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ ‘അമ്മ വേഷത്തിൽ ആയിരിക്കും മല്ലിക സുകുമാരൻ എത്തുക.

സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹൻലാൽ, നവാഗതനായ നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ‘രണം’ എന്നീ ചിത്രങ്ങൾക്കും വലിയ പ്രേക്ഷക കാത്തിരിപ്പ് തന്നെയാണ് ഇത് വരെ.

വിഷു അവധിക്ക് കപ്പ് എടുക്കുന്നത് ആരെന്ന് കാത്തിരുന്നു കാണേണ്ട കാഴ്ച തന്നെയാണെന്ന് വ്യക്തം.

0 Shares

LEAVE A REPLY