ദുൽഖർ – കീർത്തി സുരേഷ്‌ ചിത്രം ‘മഹാനടി’ മേയ്‌ 9ന് തിയേറ്ററുകളിലെത്തും..!

തെന്നിന്ത്യൻ ഇതിഹാസ നായിക സാവിത്രിയുടെ ബയോപിക്‌ ആണ് മഹാനടി. നാഗ്‌ അശ്വിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സാവിത്രിയുടെ വേഷം ചെയ്യുന്നത്‌ കീർത്തി സുരേഷ്‌ ആണ്. ജെമിനി ഗണേഷൻ ആയി ദുൽഖറും എത്തുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന റോളിൽ സാമന്തയും വരുന്നു.

ഉഗാദി ദിവസമായ ഇന്ന് ചിത്രത്തിന്റെ നിർമാതാക്കളായ വൈജയന്തി ഫിലിംസ്‌ ആണ് അവരുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ചിത്രം മേയ്‌ 9ന് പുറത്തിറക്കുന്നു എന്ന വാർത്ത ഔദ്യോഗികമായി അറിയിച്ചത്‌.

 

0 Shares

LEAVE A REPLY