ദുൽഖറിനെയും കീർത്തിയെയും പ്രശംസിച്ച്‌ പ്രകാശ് രാജ്..!!

അഭിനയത്തിലെ വേറിട്ട ഭാഗങ്ങൾ പ്രേക്ഷകർക്ക് കാട്ടി കൊടുത്ത പ്രകാശ് രാജിന്റെ പ്രശംസയാണ് ദുൽഖറിനെയും കീർത്തിയെയും തേടി എത്തിയിരിക്കുന്നത്.

‘മഹാനടി’ എന്ന ചിത്രത്തിൽ ജെമിനി ഗണേശനായും നടി സാവിത്രി ആയും ദുല്ഖറിന്റെയും കീർത്തിയുടെയും പ്രകടനം കണ്ടതാണ് പ്രകാശ് രാജിന് ഇത്തരത്തിൽ ഒരു അഭിപ്രായം പറയാനുള്ള പ്രേരക ഘടകം.

പഴയ നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന ‘മഹാനടി’യിൽ നിർമാതാവ് ചക്രപാണിയുടെ വേഷത്തിൽ ആണ് പ്രകാശ് രാജ് എത്തുന്നത്.

കേരളത്തിൽ ‘ഒടിയൻ’ എന്ന മോഹൻലാൽ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മാധ്യമങ്ങളോട് ചിത്രത്തെ പറ്റിയും ചിത്രം തന്നെ സ്വാധീനിച്ച അവസ്ഥയും പ്രകാശ് രാജ് പറഞ്ഞത്. തമിഴിൽ ‘നടികയർ തിലകം’ എന്നു പേരിട്ടിരിക്കുന്ന ചിത്രം മേയ് 9നു തീയറ്ററുകളിലെത്തും.

0 Shares

LEAVE A REPLY