ഒന്നര കോടി മുതൽ മുടക്കിൽ ശിവരാത്രി ചിത്രീകരിച്ചു കൊണ്ട് വൻ പ്രതീക്ഷകളുമായി കുട്ടൻ പിള്ള എത്തുന്നു..

ജീൻ മർക്കോസ് സംവിധാനം ചെയ്യുന്ന ‘കുട്ടൻ പിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിന്റെ കൂടുതൽ ഷൂട്ടിംഗ് വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ അന്വേഷിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിനായി സംവിധായകനും സംഘവും ശിവരാത്രി മഹോത്സവം പൂർണമായും സെറ്റ് ഇട്ടു ചിത്രീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഏകദേശം 9 ദിവസത്തെ ഷൂട്ടിനായി ഒന്നര കോടിയോളം രൂപ ചിലവായി എന്നാണ് അറിയാൻ കഴിഞ്ഞത്.

സാധാരണ പൂരപറമ്പിന്റെ പ്രതീതി പൂർണമായും കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ട് എന്നാണ് സംവിധായകൻ പറഞ്ഞത്. 1500ൽ പരം ജൂനിയർ ആര്ടിസ്റ്റുകൾ അഭിനയിച്ച രംഗം ഇപ്പോൾ ചിത്രത്തിന്റെ പ്രതീക്ഷകൾ ഉയർത്തുന്നു.

മലയാളത്തിലെ ക്ലിഷേ പോലീസ് നാമമാണ് കുട്ടൻ പിള്ള. ആ ശ്രേണിയിലെ അവസാന നായകൻ ആയിരിക്കും സുരാജ് ചിത്രത്തിൽ എന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്.

ഗൗതം മേനോൻ ചിത്രങ്ങളിലെ സ്ഥിരം സംഘട്ടന സാന്നിധ്യമായ രാജശേഖർ ആയിരിക്കും കുട്ടൻ പിള്ളയുടെ ശിവരാത്രിക്കു വേണ്ടി സംഘട്ടനം ഒരുക്കുക.

ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.

0 Shares

LEAVE A REPLY