‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ ട്രൈലറിന് ബോളിവുഡിൽ നിന്നും പ്രശംസ..!

ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രൈലറിന് ഇതിനോടകം വളരെ മികച്ച പ്രതികരണങ്ങൾ ആണ് വന്നു വന്നു കൊണ്ടിരിക്കുന്നത്.

മലയാളത്തിലെയും കൂടാതെ ബോളിവുഡിൽ നിന്നും സിനിമ താരങ്ങളുടെ വലിയ പ്രശംസകൾ ആണ് ഇപ്പോൾ ട്രൈലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സുനിൽ ഷെട്ടി, ജാക്കി ഷ്രോഫ്‌ തുടങ്ങിയവർ ചിത്രത്തിന്റെ ട്രയ്ലർ ഷെയർ ചെയ്തു.

നല്ല ചിത്രങ്ങൾക്ക് ഭാഷ ഒരിക്കലും ഒരു അതിർത്തി അല്ലെന്നും ഒരൊറ്റ ട്രയ്ലർ കൊണ്ട് ചിത്രവും ചിത്രത്തിലെ നായകൻ ആന്റണി വർഗീസും തന്റെ ശ്രദ്ധ ആകർഷിച്ചു എന്നുമാണ് സുനിൽ ഷെട്ടി ട്രൈലറിനെ കുറിച്ചു പ്രതികരിച്ചത്.

ലിജോ ജോസ് പല്ലിശ്ശേരിയുടെ സഹായി ആയിരുന്ന ടിനു പാപ്പച്ചൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും,

വിനായകൻ, ടിറ്റോ വിൽസൻ, ചെമ്പൻ വിനോദ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

 

0 Shares

LEAVE A REPLY