കമ്മാര സംഭവത്തിനെതിരെ സൈബർ ആക്രമണം; വ്യാജ വാട്സാപ്പ്‌ അക്കൗണ്ടുകൾ വഴി ചിത്രത്തെ തകർക്കാൻ ശ്രമം!!

മലയാള സിനിമയിൽ വ്യക്തികൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾ സാധാരണമാണ്. എന്നാൽ ഒരാളുടെ ചിത്രത്തിനു നേരെ സൈബർ ആക്രമണം ഈയിടെ കണ്ടു തുടങ്ങിയിരിക്കുന്നു.

ഇത്തരത്തിൽ ഉള്ള പ്രവണത ഇരു തരത്തിലും ആർക്കും ഉപകാരം ഉണ്ടാക്കുന്നില്ല എന്നു മാത്രമല്ല ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ കഴിയാത്തതുമാണ്.

കഴിഞ്ഞ ദിവസങ്ങളിലായി നവാഗത സംവിധായികയുടെ ‘മൈ സ്റ്റോറി’ എന്ന ചിത്രത്തിന് നേരെയും ഇത്തരം പ്രവർത്തി നടന്നിരുന്നു. ഇപ്പോൾ ഇതാ ഇതിന്റെ അവസാന ഇരയാണ് കമ്മാര സംഭവം.

കഴിഞ്ഞ ദിവസങ്ങളിലായി ഇറങ്ങിയ ‘കമ്മാരസംഭവം’ ചിത്രത്തിന്റെ പോസ്റ്ററുകൾ ഒരുപാട് ചർച്ച വിഷയമായതാണ്. മുരളി ഗോപിയുടെ കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധയുള്ള ചിത്രങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്. എന്നാൽ ഇന്നലെ മുതലാണ് ദിലീപ് ഫാൻസിന്റെ പേരിൽ ചിത്രത്തെ മുൻ നിർത്തി കൊണ്ട് മറ്റു ചിത്രങ്ങളെ താറടിക്കണം എന്ന രീതിയിൽ ഉള്ള വാട്സാപ്പ് സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചു തുടങ്ങിയത്.

എന്നാൽ സംഭവവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ദിലീപ് ഫാൻസ് അവകാശപ്പെടുന്നു.

മുൻപും ദിലീപ് ചിത്രങ്ങൾക്ക് നേരെ ഇത്തരം സൈബർ ആക്രമണം ഉണ്ടായത് കൊണ്ട് ഇതൊരു കൂട്ടമായി ചെയ്യുന്ന പരിപാടി ആണെന്നും അവർ വാദിക്കുന്നു.

ദിലീപ് ഓണ്ലൈൻ പ്രസിദീകരിച്ച കുറിപ്പ് വായിക്കാം..-

ദിലീപ്‌ എന്ന നടനും വ്യക്തിക്കുമെതിരെ, സിനിമയിലും സാമൂഹ്യമാധ്യമങ്ങളിലും അദ്ദേഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ അഴിഞ്ഞാടുകയാണ്. വ്യാജ അക്കൗണ്ടുകൾ വഴി ഫെയ്സ്‌ബുക്കിലും വാട്ട്സാപ്പ്‌ ഗ്രൂപ്പുകളിലും സമീപ ദിവസങ്ങളിലായി പ്രചരിക്കുന്ന ഇതോടൊപ്പമുള്ള സ്ക്രീൻ ഷോട്ടുകളുടേയും ലക്ഷ്യം ദിലീപാണെന്ന് അരിഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളു. പ്രേക്ഷകരും ദൈവവും അദ്ദേഹത്തോടൊപ്പമുള്ളപ്പോൾ ഇത്തരം വ്യാജനായാട്ടുകൾ വിലപ്പോവില്ലെന്ന് ഇത്‌ പടച്ചുവിട്ട എല്ലാ നല്ല അവന്മാരോടും പറയട്ടെ.

സ്വന്തം സിനിമ വിജയിക്കണമെങ്കിൽ ഒരൊറ്റ വഴിയേ ഉള്ളൂ സ്വന്തം സിനിമ നല്ലതാവണം അല്ലാതെ അസൂയയും കുശുമ്പും നെറികെട്ട മാർക്കറ്റിങ്ങും കൊണ്ട്‌ ഇവിടെ ഒരു സിനിമയും വിജയിച്ചീട്ടില്ല. കൊതിക്കെറുവുള്ളവരോട്‌ ഒരു പഴംചൊല്ല് പറയാം, നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നുംവരും.

NB – ദിലീപിന്റെ കമ്മാര സംഭവം റിലീസിനു തയ്യാറായതിനാൽ ഇത്‌ പോലെ നാണംകെട്ട പലതും ഇനിയും വരും എന്നും അതിനുപിന്നിൽ സിനിമയിലെ ചില ഉന്നതർ ഉണ്ടാവുമെന്നും അറിയിച്ചു കൊള്ളുന്നു.

ഫാൻസുകാർ ആണ് സിനിമക്ക് ശാപം എന്നു നടൻ ശ്രീനിവാസൻ പറഞ്ഞത് ഈ ഒരു സന്ദർഭത്തിൽ ശെരിയാണ് എന്നു തോന്നി പോവുന്നു. സിനിമ എന്നത് ഒരുപാട് പേരുടെ അധ്വാനത്തെയും സ്വപ്നത്തെയും ഫലമാണ്. ഏതു രീതിയിലും അതിനെ നശിപ്പിക്കാൻ ശ്രമിക്കരുത്

0 Shares

LEAVE A REPLY