സുഡാനിയെ വാഴ്ത്തിപ്പാടി സിനിമ ലോകം; പ്രിവ്യൂ ഷോക്ക് ഗംഭീര അഭിപ്രായം

ഈ വാരം റിലീസിനെത്തുന്ന ‘സുഡാനി ഫ്രം നൈജീരിയ’ യുടെ പ്രീമിയർ ഷോക്ക് വൻ പ്രതികരണം.

നിർമാതാവ് ആഷിഖ് ഉസ്മാൻ, റിച്ചി സിനിമയുടെ സംവിധായകൻ ഗൗതം രാമചന്ദ്രൻ എന്നിവർ ആണ് ഫെയ്‌സ്ബുക്കിലൂടെ ഇപ്പോൾ തന്നെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. മാത്രമല്ല തമിഴിലെ തന്നെ മികച്ച നിരൂപകരിൽ ഒരാളായ ശ്രീധർ പിള്ളയും പറഞ്ഞിരിക്കുന്നത് വളരെ മികച്ച വാക്കുകളാണ്.

ചിത്രം നിർമിച്ച ഷൈജു ഖാലിദ്, സമീർ താഹിർ ടീമിൽ നിന്നും ചിത്രത്തിലെ ചെറിയ കഥാപാത്രങ്ങളെ വരെ പ്രശംസിച്ചിരിക്കുന്നു ആഷിഖ് ഉസ്മാൻ.

മലയാളത്തിന്റെ നവാസുധീൻ സിദ്ദിഖി എന്നാണ് സൗബിനെ സംവിധായകൻ ഗൗതം വിശേഷിപ്പിച്ചത്. ഫുട്‌ബോളിനെ പറ്റിയോ സുഡാനെ പറ്റിയോ അല്ല, പക്ഷെ ഇനിയും ബാക്കിയുള്ള നിഷ്കളങ്കരായ മനുഷ്യരെ പറ്റിയാണ് സക്കറിയ നിങ്ങളോടു പറയുന്നത് എന്നും ഗൗതം ഇട്ട പോസ്റ്റിൽ പറയുന്നു.

തങ്ങളെ ചിത്രത്തിന്റെ പ്രിവ്യൂ കാണാൻ ക്ഷണിച്ചതിന് ഇരുവരും e4 entertainments നു നന്ദി പറഞ്ഞു കൊണ്ടാണ് പോസ്റ്റ് നിർത്തുന്നത്.

0 Shares

LEAVE A REPLY