പാട്ടിന്റെ കൂട്ടുകാർക്ക്‌ രമേഷ്‌ പിഷാരടിയുടെ സർപ്രൈസ്‌!!

രമേഷ്‌ പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണ്ണതത്ത. ജയാറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത്‌ മണിയൻപിള്ള രാജുവാണ്. ഔസേപ്പച്ചനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്‌. ഔസേപ്പച്ചന്റെ ഇഷ്ടഗാനം പങ്കുവെക്കാൻ പിഷാരടി തന്റെ ഫേസ്ബുക്കിലൂടെ ആരാധകരോട്‌ പറഞ്ഞിരുന്നു. പിന്നാലെ ഒരു സർപ്രൈസ്‌ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ സർപ്രൈസ്‌ അറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ.

ഒരുപാട്‌പേർ പോസ്റ്റിൽ തങ്ങളുടെ ഇഷ്ടഗാനം കമന്റ്‌ ചെയ്തിട്ടുണ്ടായിരുന്നു. ശേഷം പിഷാരടി തന്നെ സർപ്രൈസ്‌ ആരാധകരുമായി പങ്കുവെച്ചു. ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന ഗാനം ഔസേപ്പച്ചൻ വയലിനിൽ വായിക്കുന്നതായിരുന്നു വീഡിയോ. നിരവധി പേരുടെ ഇഷ്ടഗാനവും ഇത്‌ തന്നെ ആയിരുന്നു.

0 Shares

LEAVE A REPLY