ഫുട്ബോൾ പ്രണയത്തിൽ ചാലിച്ച ‘ജീവിതങ്ങളുടെ’ കഥ; സുഡാനി ഫ്രം നൈജീരിയ റിവ്യൂ വായിക്കാം..

ഏറെ പ്രതീക്ഷകൾ പേറി ഇന്ന് തീയേറ്ററിൽ എത്തിയ ചിത്രമാണ് നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’ . പേര് പോലെ തന്നെ നൈജീരിയയിൽ നിന്നും മലപ്പുറത്തെ MYC എന്ന 7സ് ഫുട്‌ബോൾ ടീമിലേക്ക് എത്തുന്ന സുഡാനിയുടെ കഥ തന്നെയാണ് ചിത്രം പറയുന്നതും.

ഹാപ്പി അവേഴ്സിന് വേണ്ടി സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ നിർമിച്ച ചിത്രത്തിൽ സൗബിൻ ഷാഹിർ, നൈജീരിയൻ താരം സാമുവേൽ റോബിന്സണ് എന്നവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു.

മജീദ് എന്ന ചെറുപ്പക്കാരൻ തന്റെ ചുമതലയിൽ നൈജീരിയൻ കളിക്കാരനെ നാട്ടിലേക്ക് കൊണ്ടു വരുന്നതും തുടർന്ന് കളിക്കളത്തിൽ നിന്നും തുടങ്ങി അവരുടെ ജീവിതത്തിന്റെ കഥ പറയുകയും ചെയ്യുന്നു സുഡാനി ഫ്രം നൈജീരിയ. മജീദ് ആയി സൗബിൻ എത്തുമ്പോൾ ഇത് വരെ കണ്ടതിൽ നിന്നും വളരെ വ്യത്യസ്തമായി തന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. നടൻ എന്ന കരിയറിലെ മികച്ച കഥാപാത്രം തന്നെയാണ് മജീദ്.

വാഴയൂർ ഗ്രാമനിവാസികൾ ഒരാൾ പോലും കൃത്രിമത്വം ഇല്ലാത്ത പ്രകടനം മജീദിന്റെ ഉമ്മയായി വന്ന നടിയും ചിലയിടത്ത് കാണുന്ന പ്രേക്ഷകന്റെയും കണ്ണു നിറക്കുന്നു.

റെക്‌സ് വിജയന്റെ സംഗീതം ചിത്രത്തെ പിടിച്ചിരുത്തുന്ന മറ്റൊരു സംഗതിയാണ്. എല്ലാ ചിത്രങ്ങളിലെയും പോലെ തന്നെ മ്യൂസിക് പ്ലെ ലിസ്റ്റിലേക്ക് ഇടം പിടിക്കാൻ പാകത്തിലുള്ള പാട്ടുകൾ, ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഷൈജു ഖാലിദ് തന്നെയാണ് സുഡാനിക്ക് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത്. മലപ്പുറത്തിന്റെ ഫുട്ബാൾ പ്രേമവും ജീവിതവും കൃത്യമായി വരച്ചു കാട്ടുന്നതിൽ വിജയിച്ചു എന്നു തന്നെ വേണം പറയാൻ..!. പ്രണയമോ നാലു സംഘട്ടന രംഗങ്ങളോ ഇല്ലാതെ പ്രേക്ഷകനെ സ്ക്രീനിനു മുന്നിൽ പിടിച്ചിരുത്താൻ കഴിയുമെന്ന് മലയാള സിനിമ മുന്നേ തെളിയിച്ചതാണ്. ആ കൂട്ടത്തിലേക്ക് പുതിയൊരു അതിഥി ആണ് ‘സുഡാനി ഫ്രം നൈജീരിയ’

ഇത്തരത്തിൽ ഒരു വിഷയം ഒട്ടും ബോറടിക്കാത്ത രീതിയിൽ മുന്നിലേക്ക് എത്തിച്ച സക്കറിയ മലയാളത്തിന് പുതിയൊരു സംഭാവന ആണ്.

മലയാളത്തിൽ e4 entertainments വിതരണത്തിനെതിക്കുന്ന ചിത്രം എന്ന രീതിയിൽ കൂടി തന്നെ മറ്റൊരു പ്രതീക്ഷ കൂടി ചിത്രം വഹിച്ചിരുന്നു. അത് സത്യമെന്ന രീതിയിൽ തന്നെ എന്നത്തേയും പോലെ മികച്ച ചിത്രമാണ് ഇത്തവണയും e4 സമ്മാനിച്ചത്

കുറച്ചു നേരം രണ്ടു ധ്രുവങ്ങളിൽ ഉള്ള ജീവിതങ്ങൾ പലയിടത്തും ഒരു പോലെ ആണെന്നും പ്രശ്നങ്ങളും സന്തോഷങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്നും പറയാതെ പറയുന്നുണ്ട് ചിത്രം

ചൂട്കാലത്തു മനസ്സിനെ തണുപ്പിക്കാൻ ഒരുപാട് ചിന്തകളും ഒരുപാട് ചിരിപ്പിക്കുകയും ചെയ്യുന്ന മനോഹര ചിത്രം തന്നെയാണ് ‘സുഡാനി ഫ്രം നൈജീരിയ’

0 Shares

LEAVE A REPLY