പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രം, കൈ കോർക്കാൻ സോണി പിക്ചേഴ്‌സ്; പ്രതീക്ഷകൾ ഉയർത്തി ‘Nine’ ഫസ്റ്റ് ലുക്ക്..!

കഴിഞ്ഞ ദിവസങ്ങളിൽ ആണ് നടൻ പൃഥ്വിരാജ് തന്റെയും ഭാര്യ സുപ്രിയയുടെയും ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നു പേരിട്ടിരിക്കുന്ന സംരംഭം ചെയ്യാൻ പോകുന്ന ആദ്യ ചിത്രത്തെ പറ്റിയായിരുന്നു ഇതു വരെയുള്ള ചർച്ചകൾ.

എന്നാൽ ഇന്ന് രാവിലെ 12നാണ് പൃഥ്വി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആദ്യ ചിത്രം ‘Nine’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അപ്രതീക്ഷിതമായി പുറത്തു വിട്ടത്.

സോണി പിക്ചേഴ്സുമായി കൈ കോർത്തു ചെയ്യുന്നതായിരിക്കും ആദ്യ ചിത്രം എന്ന നിലക്കു വൻ പ്രതീക്ഷകളാണ് ചിത്രത്തിനുണ്ടാരുന്നു. അത് ഊട്ടി ഉറപ്പിക്കുന്ന രീതിയിലുള്ള ഫസ്റ്റ് ലുക്ക് തന്നെയാണ് ഇന്ന് റിലീസ് ആയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്. തരൺ ആദർശ് തുടങ്ങിയ വലിയ നിരൂപകരും ഫസ്റ്റ് ലുക്ക് ഷെയർ ചെയ്തിട്ടുമുണ്ട്.

ജെനുസ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു സയൻസ് ഫിക്ഷൻ ജോണർ ആയിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.

ആമേൻ, ഡബിൾ ബാരൽ, മോസയിലെ കുതിരമീനുകൾ തുടങ്ങിയ ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച അഭിനന്ദൻ രാമാനുജൻ ചിത്രത്തിന്റെ സിനിമറ്റൊഗ്രാഫി കൈകാര്യം ചെയ്യും. ഷാൻ റഹ്മാൻ, പ്രശസ്ത DJ ശേഖർ മേനോൻ തുടങ്ങിയവർ സംഗീത നിർവഹണം നടത്തും.

മൺസൂണിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം ഈ വർഷം തന്നെ തീയേറ്ററിൽ എത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്

0 Shares

LEAVE A REPLY