മാന്നാർ മത്തായി സ്പീകിംഗ്‌ 2ന് ശേഷം മമാസ്‌ വീണ്ടും; പുതിയ ചിത്രം ഷൂട്ടിംഗ്‌ ഉടൻ!

മാന്നാർ മത്തായി സ്പീക്കിങ് 2 എന്ന കോമഡി ഹിറ്റ് ചിത്രത്തിന് ശേഷം മാമാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ വർക്കുകൾ അണിയറയിൽ ആരംഭിച്ചു. ചിത്രത്തിന്റെ മ്യൂസിക് റെക്കോഡിങ് ആരംഭിച്ച വാർത്ത മാമാസ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കു വച്ചത്.

ആദിൽ ഇബ്രാഹിം പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ സംഗീതം ആനന്ദ് മധുസൂദനൻ നിർവഹിക്കും. രഞ്ജിനി ജോസ്, നിഥിൻ, രേണുക തുടങ്ങിയവർ ആയിരിക്കും പാട്ടുകൾ പാടുക.

ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടും.

0 Shares

LEAVE A REPLY