മലയാളം തനിക്ക് പുതിയ സിലബസ്..! കമ്മാര സംഭവത്തിന് സ്വയം ശബ്ദം നൽകി സിദ്ധാർഥ്

പ്രശസ്ത പരസ്യ സംവിധായകനായ രതീഷ് അമ്പാട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കമ്മാര സംഭവത്തിന്റെ പ്രതീക്ഷകൾ പോസ്റ്ററുകളായും ആഭ്യൂഹ്യങ്ങളായും ദിവസേന ഉയരുകയാണ്.

ഇപ്പോൾ ഇതാ തമിഴ് നടൻ സിദ്ധാർഥ് തന്റെ റോളിന് സ്വയം ഡബ് ചെയ്തിരിക്കുന്നു എന്ന ആശ്ചര്യവും കമ്മാരസംഭവത്തിനു കാത്തിരിക്കാനുള്ള പ്രേരണ ആകുന്നു. മലയാളം ഡബ്ബിങ് തനിക്ക് പുതിയൊരു സിലബസ് പഠിക്കുന്ന പോലായിരുന്നു എന്നും മുരളി ഗോപി പോലെ ഒരാളുടെ സ്ക്രിപ്റ്റ് വായിക്കാൻ ഞാൻ മലയാളം നടൻ ആയിരുന്നെങ്കിൽ കൂടി വലിയ ബുദ്ധിമുട്ട് തന്നെ ആയിരിക്കും എന്ന് സിദ്ധാർഥ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഒരിക്കലും ആദ്യ ശ്രമത്തിൽ തന്നെ ആർക്കും ഒരു ഭാഷയിൽ ചിലപ്പോൾ പ്രാവീണ്യം നേടാൻ കഴിഞ്ഞെന്നു വരില്ല എന്നിരുന്നാലും തന്റെ കഴിവിന്റെ പരമാവധി തനിക്കു ലഭിച്ച സ്വാതന്ത്ര്യത്തിൽ നിന്നു കൊണ്ട് തന്നെ പ്രേക്ഷകർക്ക് നൽകാൻ ശ്രമിച്ചിട്ടുണ്ട് എന്നും സിദ്ധാർഥ് പറഞ്ഞു.

3 വർഷം മുൻപാണ് രതീഷ് അമ്പാട്ട്, മുരളി ഗോപി എന്നിവർ ചേർന്ന് സിദ്ധാർഥിന്റെ അടുത്ത് കമ്മാര സംഭവം അവതരിപ്പിക്കുന്നത്. അന്ന് മുതൽക്കു തന്നെ ഇതിനുള്ള ഒരുക്കങ്ങൾ താൻ തുടങ്ങിയെന്നും ഈ വർഷം ഇറങ്ങുന്നതിൽ മറ്റു ഭാഷകൾക്കൊപ്പം ഉറ്റു നോക്കാവുന്ന മികച്ച ചിത്രം തന്നെയായിരിക്കും കമ്മാര സംഭവം. എന്നും സിദ്ധാർഥ് പറഞ്ഞു.

നടൻ ദിലീപിനെ പറ്റിയുള്ള ചോദ്യത്തിൽ വചാലനാവുകയും ചിത്രത്തിൽ ദിലീപ് എടുത്തിട്ടുള്ള അധ്വാനത്തെ പറ്റിയും സിദ്ധാർഥ് പറഞ്ഞു. ഇനി മുതൽ കമ്മാര സംഭവത്തിന്റെ പേരിൽ ദിലീപേട്ടനെ പുറത്തുള്ള ആളുകൾ അറിഞ്ഞു തുടങ്ങിയാലും അതിൽ അത്ഭുതപ്പെടാനില്ല എന്നും ഒപ്പം ഒരുപാട് ടെക്‌നീഷ്യൻസിനെ ഒരുമിച്ചു കൊണ്ടു പോകാനുള്ള രതീഷ് അമ്പാട്ടിന്റെ കഴിവിനെയും സിദ്ധാർഥ് വാനോളം പ്രശംസിച്ചു.

ഒരുപാട് പ്രതീക്ഷകളുമായി വിഷുവിന് കമ്മാരസംഭവം തീയേറ്ററിൽ എത്തും.

0 Shares

LEAVE A REPLY