സോഷ്യൽ മീഡിയയിൽ തരംഗമായി വനിതാ മാഗസിനിൽ ജയസൂര്യയുടെ കവർ ചിത്രം!

തരംഗമായ മാസിക കവർ ചിത്രങ്ങളുടെ സമയമാണ് മലയാളത്തിൽ ഇപ്പോൾ. ഇപ്പോൾ ഇതാ മറ്റൊരു കവർ ഫോട്ടോ കൂടി അത്തരം പട്ടികയിലേക്ക്.

‘ഞാൻ മേരിക്കുട്ടി’ എന്നാ രഞ്ജിത് ശങ്കർ ചിത്രത്തിലെ ട്രാൻസ്ജെന്റർ ആയി എത്തുന്ന ജയസൂര്യയുടെ ചിത്രമാണ് ‘വനിത’ എന്ന മാഗസിന്റെ കവർ ചിത്രം. പൂർണമായും സ്ത്രീ വിഭാഗത്തിന് വേണ്ടി ഇറക്കുന്ന മാസികയിലെ ഈ കവർ ചിത്രം പലതും പറയാതെ പറയുന്നുണ്ട് എന്നാണ് നിരൂപക അഭിപ്രായം.

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജയസൂര്യയും രഞ്ജിത് ശങ്കറും ഒന്നിക്കുന്ന ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രം ഇരുവരും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രമാണ്.

വ്യത്യസ്തമായ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമായിരിക്കും എന്നു തന്നെ പ്രതീക്ഷിക്കാം

LEAVE A REPLY