പിഷാരടിയുടെ ചിത്രത്തിലെ ഒരു കഥാപാത്രത്തിന് പ്രതിഫലം ഒരു കഷ്ണം തേങ്ങ!!

രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവർണ തത്തയിലെ ലൊക്കേഷൻ വാർത്തകൾ ദിനംപ്രതി ചിരിയുണർത്തുകയാണ്.

ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തുന്ന ചിത്രം ഒരു മൃഗസൂക്ഷിപ്പുകാരന്റെ കഥ പറയുന്നു.

പിഷാരടി ഫെയ്‌സ്ബുക്കിൽ പങ്കു വച്ച ചിത്രമാണ് ഇന്നത്തെ ചിരിക്കുള്ള വക. ഒരു ഷോട്ടിൽ മാത്രമായി അഭിനയിക്കാൻ വന്ന ഒരാൾ അപ്പോഴേക്കും സംവിധായകന്റെ തലയിൽ കയറി എന്നും പ്രതിഫലമായി ഒരു കഷ്ണം തേങ്ങയും കൊടുത്തെന്ന് പറഞ്ഞു തന്റെ തലയിൽ ഇരിക്കുന്ന ഒരു അണ്ണാന്റെ പടം ആയിരുന്നു പിഷാരടി പോസ്റ്റ് ചെയ്തത്.

പോസ്റ്റിനു താഴെ പൊട്ടി ചിരിയുണർത്തുന്ന കമന്റുകളും കാണാം. ചിത്രം വിഷുവിനു തീയേറ്ററിൽ എത്തും

0 Shares

LEAVE A REPLY