രണ്ട്‌ രാത്രികളുടെ കഥ പറഞ്ഞു കൊണ്ട് ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’…..!!

ഈസ്റ്റർ റിലീസിന് തയ്യാറെടുക്കുകയാണ് ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’

നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, വിനായകൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു.

ഏകദേശം 80% ഭാഗത്തോളം ജയിലിൽ തന്നെ ചിത്രീകരിച്ച സിനിമ ജയിൽ എത്തിയ കുറച്ചു വിചാരണ തടവുക്കാരുടെ ജീവിതത്തിലൂടെ കടന്നു പോകുന്നു.

ഒരു രാത്രിയിൽ തന്റെ ജീവിതത്തിൽ ഉണ്ടാവുന്ന ഒരു പ്രശ്നത്തെ മറ്റൊരു രാത്രിയിൽ പരിഹരിക്കാൻ ശ്രമിക്കുന്ന ജേക്കബ് വർഗീസ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ പറയുന്നത്.

കുറച്ചു നാളുകൾക്ക് ശേഷം മലയാളത്തിൽ വരുന്ന ജയിൽ ബ്രെയ്ക് മൂവി ആണ് ചിത്രം. ലിജോ ജോസ് പല്ലിശ്ശേരി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഏകദേശം ഒരു വർഷത്തെ ഇടവേള കഴിഞ്ഞാണ് ആന്റണി വർഗീസ് മറ്റൊരു ചിത്രവുമായി എത്തുന്നത്.

ഗിരീഷ് ഗംഗാധരൻ കാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ് ആണ് നിർവഹിക്കുന്നത്.

ചിത്രത്തിന്റെ പോസ്റ്ററുകൾക്കും ട്രയ്ലറിനും വൻ പ്രതികരണമാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരിക്കുന്നത്.

എല്ലാ കുടുംബ പ്രെക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’. ചിത്രം മാർച്ച്‌ 31ന് തിയേറ്ററുകളിലെത്തും.

0 Shares

LEAVE A REPLY