യൂട്യൂബിൽ തരംഗമായി ജനപ്രിയ നായകന്റെ കമ്മാര സംഭവം ടീസർ!

രാമലീലക്ക് ശേഷം തീയേറ്ററിൽ എത്തുന്ന ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ ടീസറിന് മികച്ച വരവേൽപ്പ്.

സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിന്റെ റ്റീസർ ഇന്നലെ വൈകുന്നേരം 6 മണിക്ക് ആണ് റിലീസ് ആയത്. ഇതിനോടകം തന്നെ റ്റീസർ 8 ലക്ഷത്തിലധികം കാണികൾ കണ്ടു കഴിഞ്ഞു. റിലീസ്‌ ചെയ്ത്‌ മണിക്കൂറുകൾ പിന്നിട്ടിട്ടും യൂറ്റ്യൂബ്‌ ഇന്ത്യ ട്രെന്റിംഗിൽ ഒന്നാമതായി കമ്മാര സംഭവം ടീസർ തുടരുകയാണ്.

മുരളി ഗോപി കഥയെഴുതി പ്രശസ്ത പരസ്യ സംവിധായകൻ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം വിഷു റിലീസ് ആയി തീയേറ്ററിൽ എത്തും.

0 Shares

LEAVE A REPLY