ചിരിയും സസ്പെൻസും നിറഞ്ഞ ഒരു കിടിലൻ എന്റർടൈനർ!!

കട്ടപ്പനയിലെ ഋഥ്വിക് റോഷൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന ചിത്രമാണ് ‘വികടകുമാരൻ’

ഒരിടവേളയ്ക്ക് ശേഷം ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം ബിനു ചൂരേഴൻ എന്ന വക്കീലിന്റെ കഥ പറയുന്നു.

വലിയ കേസുകളും കോലഹളങ്ങളും ഇല്ലാത്ത ഒരു നാട്ടിൽ ലൊട്ടു ലോടുക്കു കേസുകൾ വാദിച്ചു ജീവിച്ചു പോരുന്ന ബിനു എന്ന വക്കീൽ ഒരു സഹചര്യത്തിൽ ഒരു വാഹന അപകട കേസിൽ ഹാജരാവുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് വികടകുമാരൻ പറയുന്നത്.

പൊടിച്ചിരിയുണർത്തുന്ന ആദ്യ പകുതിയും സീരിയസ് മൂടിലേക്ക് വഴി മാറുന്ന രണ്ടാം പകുതിയും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു സംവിധായകൻ.

സന്ദർഭത്തിനിണങ്ങുന്ന പശ്ചാത്തല സംഗീതവും സിനിമറ്റോഗ്രാഫിയും പ്രേക്ഷകനെ വികടകുമാരനിലേക്ക് പിടിച്ചിരുത്തുന്നു.

വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ, ജിനു ജോസഫ്, മാനസ, തുടങ്ങിയ കഥാപാത്രങ്ങൾ എല്ലാം അവരുടെ ഭാഗം ഭംഗി ആക്കിയിട്ടുണ്ട്.

അവധിക്കാലത്ത് കുട്ടികളോടും കുടുംബത്തോടുമൊപ്പം കാണാവുന്ന മികച്ചൊരു കോമഡി ത്രില്ലർ തന്നെയാണ് വികടകുമാരൻ

LEAVE A REPLY