അന്യായം ഈ ജയിൽ ചാട്ടം!!! സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ റിവ്യൂ വായിക്കാം..

അവധിക്കാല വിരുന്ന് ആയി തീയേറ്ററിൽ എത്തിയ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ സംവിധായകൻ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയുടെ സഹായി ടിനു പാപ്പച്ചൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

അങ്കമാലി ഡയറീസിന് ശേഷം ആന്റണി വർഗീസ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വിനായകൻ, ചെമ്പൻ വിനോദ്, ടിറ്റോ വിൽസൻ എന്നിവരും അഭിനയിക്കുന്നു.

തന്റെ ജോലി സ്ഥലത്തും പരിസരത്തുമായി താൻ ഉൾപ്പെട്ടു ഉണ്ടാവുന്ന ഒരു പ്രശ്നത്തെ തുടർന്ന് ജയിലിലാവുകയും തുടർന്ന് അവിടെ നിന്നും ചാടി കാമുകിയുടെ അടുത്തേക്ക് പോവാൻ തയാറെടുക്കുന്ന ജേക്കബ് എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്നു ചിത്രം.

എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്‌പെയ്‌സ് കൊടുത്തു കൊണ്ട് കഥ പറയുന്നതിൽ സംവിധായകൻ പൂർണമായും വിജയിച്ചിരിക്കുന്നു. ഓരോ ഷോട്ടുകളും അർത്ഥപൂർണമായ രീതിയിൽ ആശയങ്ങൾ പങ്കു വയ്ക്കുന്നു.

ഗിരീഷ് ഗംഗാധരന്റെ സിനിമറ്റോഗ്രാഫിയാണ് എടുത്തു പറയേണ്ട മറ്റൊരു ഘടകം. നൈറ്റ് ഷോട്ടുകളുടെ മനോഹാരിത മനസ്സിൽ നിന്നും മായില്ല.

ജേക്ക്സ് ബിജോയ് ഒരുക്കിയ ഒരു പാട്ട് ആണ് ചിത്രത്തിൽ ഉള്ളത്. ഓരോ സീനിനും അനുയോജ്യമായ ബിജിഎം ചിത്രത്തിന്റെ ആസ്വാദന ഭംഗി കൂട്ടുന്നു.

അവധിക്കാലത്ത് കുടുംബത്തോടൊപ്പം കാണാവുന്ന മികച്ച ഒരു ത്രില്ലർ സിനിമ തന്നെയാണ് ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’

LEAVE A REPLY