ജയസൂര്യ തന്നെ കരയിപ്പിച്ചു: മേക്‌അപ്‌ ആർട്ടിസ്റ്റ്‌ രഞ്ജു

ജയസൂര്യ മേരിക്കുട്ടി ആയി തന്നെ കരയിപ്പിച്ചു എന്ന മേക്-അപ്പ് ആർട്ടിസ്റ്റ് രഞ്ചുവിന്റെ പ്രസ്താവന ആണ് ഇപ്പോൾ മേരിക്കുട്ടിക്ക് വേണ്ടി കാത്തിരിക്കാൻ ഉള്ള മറ്റൊരു കാരണം.

പലപ്പോഴും സെറ്റിനെ ജീവനോടെ നിർത്തുന്ന ജയസൂര്യയെ ഇന്ന് കണ്ടത് കരച്ചിലുക്കാരി ആയ മേരിക്കുട്ടി ആയിട്ടാണ് എന്നും നമ്മുടെ സമൂഹത്തിന്റെ പല മാനങ്ങളും മേരിക്കുട്ടിയിൽ ഉണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ രഞ്ചു പറയുന്നു.

ഒരു റിയൽ ലൈഫ് ട്രാൻസ്ജണ്ടറുടെ കഥ പറയുന്ന ചിത്രത്തെ പറ്റി ജയസൂര്യ ആണ് പ്രധാന കഥാപാത്രം എന്നതിലുപരി കൂടുതലൊന്നും പുറത്തു വിട്ടിട്ടില്ല.

രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം അവധിക്കാലത്തു തന്നെ തീയേറ്ററുകളിൽ എത്തും

ഭിന്ന ലിംഗക്കാരെ പറ്റി മികച്ച രീതിയിൽ ആശയം പങ്കു വെക്കുന്ന മികച്ച സിനിമ തന്നെ ആയിരിക്കും എന്നു നമുക്ക് പ്രതീക്ഷിക്കാം

0 Shares

LEAVE A REPLY