ഗംഭീര കളക്ഷനുമായി സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ!!

നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്തു ഇന്നലെ തിയേറ്ററിൽ എത്തിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ മികച്ച അഭിപ്രായങ്ങളോടെ മുന്നേറുകയാണ്.

അങ്കമാലി ഡയറീസിന് ശേഷം ഒരു വർഷം കഴിഞ്ഞു ആന്റണി വർഗീസ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’

ചിത്രം ഇന്നലെ മാത്രം കളക്റ്റ് ചെയ്തത് 1.30 കോടിയുടെ ഗ്രോസ് ആണ്. ഒരു പുതുമുഖ സംവിധായകനും നായകനും ഇത്തരത്തിൽ ഒരു ആദ്യ ദിനകളക്ഷൻ ലഭിക്കുന്നത് അപൂർവമാണ്.

കുടുംബ പ്രേക്ഷകർക്ക് ഉൾപ്പടെ ഒരു പോലെ ആസ്വദിക്കാവുന്ന ചിത്രമാണ് ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്നാണ് ഇന്നലെ മുതൽ വന്ന അഭിപ്രായങ്ങൾ.

0 Shares

LEAVE A REPLY