രണ്ടു വ്യത്യസ്ത ലുക്കിൽ ടോവിനോ;മാരി 2 എത്തുന്നു….!!

താൻ ചെയ്ത കഥാപാത്രങ്ങൾ പൂർണതയിൽ എത്തിക്കാൻ ഏത് വിധേനയും പരിശ്രമിക്കുന്ന നടനാണ് ടോവിനോ. ഗപ്പിയിലെ എഞ്ചിനീയർ തുടങ്ങി ഗോദയിലെ ഗുസ്തിക്കാരൻ വരെ ടോവിനോയുടെ കയ്യിൽ ഭദ്രമായിരുന്നു.

ഇപ്പോൾ ഇതാ ധനുഷിന്റെ വില്ലനായി മാരി-2വിൽ എത്തുകയാണ് ടോവിനോ.

മാസ്സ് മസാല രീതിയിൽ കഥ പറയുന്ന ചിത്രം ആണെങ്കിൽ കൂടി ക്ലാസ് ടച്ച് സൂക്ഷിച്ചു പോകുന്ന ചിത്രമായിരിക്കും മാരി -2 എന്നും തനിക്ക് 2 വ്യത്യസ്ത ഗെറ്റ്അപ്പുകൾ ആണ് ഉള്ളതെന്നും ടോവിനോ പറയുന്നു.

ചിത്രത്തിലെ തന്റെ ലുക്ക്‌ എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുമെന്നും വ്യത്യസ്തതയുള്ള ഒരു ഗെറ്റപ്‌ ആയിരിക്കും ഇതെന്നും ടോവിനോ പറഞ്ഞു. ടൈംസ്‌ ഓഫ്‌ ഇന്ത്യക്ക്‌ നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്‌.

0 Shares

LEAVE A REPLY