12 വർഷത്തിന്റെ നിറവിൽ റെഡ് ചില്ലീസ് വിഎഫ്എക്‌സ്!

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച vfx സ്റ്റുഡിയോ ആയ റെഡ് ചില്ലീസ് 12 വർഷം പിന്നിടുന്നു. 2006ഇൽ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ചേർന്ന് ആരംഭിച്ച സംരംഭം ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ഇതു വരെ.

12ആം വർഷത്തിലെ മറ്റൊരു വിരുന്നാണ് റെഡ് ചില്ലീസിന്റെ ആദ്യ മലയാള ചിത്രം എന്നത്. നവാഗതയായ റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന ‘മൈ സ്റ്റോറി’ ആണ് റെഡ് ചില്ലീസിന്റെ ആദ്യ മലയാള ചിത്രം.

പൃഥ്വിരാജ്, പാർവതി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന ചിത്രത്തിന്റെ കഥ ശങ്കർ രാമകൃഷ്‌ണന്റേതാണ്.

പൂർണമായും വിദേശത്തു ചിത്രീകരിച്ച മൈ സ്റ്റോറിയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ റെഡ് ചില്ലീസ് സ്റ്റുഡിയോയിൽ തീർന്നു റിലീസിന് ഒരുങ്ങുകയാണ് ഇപ്പോൾ.

0 Shares

LEAVE A REPLY