കമ്മാര സംഭവത്തിനെതിരെയും ബഹിഷ്കരണ തൊഴിലാളികൾ!

ദിലീപ് ചിത്രങ്ങൾക്ക് നേരെയുള്ള സൈബർ ആക്രമണം നാളുകളായി തുടർന്ന് വന്നിരുന്നതാണ് രാമലീല എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം മാളങ്ങളിൽ ഒളിച്ച ഇവർ ഇപ്പോ വീണ്ടും തല പൊക്കുകയാണ്.

വിഷു റിലീസ് ആയി തീയേറ്ററിൽ എത്തുന്ന ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന് നേരെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ബഹിഷ്കരണ ജോലികൾ പുരോഗമിക്കുന്നത്.

വ്യാജ, മഞ്ഞ, വാർത്തകൾ പ്രസിധീകരിക്കാൻ മുന്നിൽ ഉള്ളതും അത്തരം പ്രവർത്തികൾക്ക് uae പോലീസ് അറസ്റ്റ് ചെയ്തുട്ടുള്ളതുമായ ‘മറുനാടൻ മലയാളി’ എന്ന ഫെയ്‌സ്ബുക്ക് പേജ് അഡ്മിൻ ഷാജൻ സക്കറിയയുടെ പോസ്റ്റ് ആണ് ഇപ്പോ വൈറൽ ആയിരിക്കുന്നത്. രാമലീലയുടെ വിജയം മലയാളികളുടെ പരാചയം ആയി കാണുന്ന എന്ന രീതിയിൽ തുടങ്ങുന്ന കുറിപ്പിൽ കമ്മാര സംഭവം ഓഡിയോ ലോഞ്ചിൽ നടൻ ദിലീപിന്റെ പ്രസംഗം വളച്ചൊടിച്ചു പറഞ്ഞു കൃത്യമായ ഉദ്ദേശത്തോടെ താറടിക്കുന്ന കാഴ്ചയാണ് കാണുന്നത്.

എന്നാൽ പോസ്റ്റിനു താഴെ ഷാജൻ സക്കറിയയെ പാടെ ഒഴിവാക്കുകയും നല്ല സിനിമ ആണെങ്കിൽ വിജയിപ്പിച്ചിരിക്കും എന്നുള്ള പ്രേക്ഷക ഉറപ്പുമാണ് കാണാൻ കഴിയുക.

ഇനിയും ഇതു പോലുള്ള ബഹിഷ്കരണ തൊഴിലാളികൾ ചിത്രത്തിന്റെ റിലീസ് വരെ മാളത്തിനു പുറത്തു കറങ്ങി തന്നെ നടക്കുമായിരിക്കും എന്നു കരുതാം..

0 Shares

LEAVE A REPLY