കേരളത്തിന്റെ യാഥാർഥ്യത്തിലേക്ക് വാതിൽ തുറക്കുന്ന ‘അങ്കിൾ’!!

ഷട്ടർ എന്ന നിരൂപക-പ്രേക്ഷക ശ്രദ്ധയാര്ജിച്ച ചിത്രത്തിന് ശേഷം ജോയ് മാത്യു തിരക്കഥയെഴുതുന്ന മമ്മൂട്ടി ചിത്രമാണ് ‘അങ്കിൾ’.

കെ.കെ എന്ന കഥാപാത്രം തന്റെ സുഹൃത്തിന്റെ മകളുമായുള്ള യാത്രക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് ദാമോദർ എന്ന നവഗതനാണ്.

ഒരു മിഡിൽ ക്ലാസ് മലയാളി പെണ്കുട്ടി അന്യ നാട്ടിൽ പഠിക്കുമ്പോൾ നേരിടുന്ന പരിചിതമല്ലാത്ത നാട്, ഭാഷ, വ്യക്തികൾ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ട്. കയ്യിലെ ആയുധം കൊണ്ട് മാത്രം പ്രതികരിക്കാൻ ആകാത്ത ചില സമയങ്ങൾ. അത്തരം സന്ദർഭങ്ങൾ കുടുംബ പശ്ചാത്തലത്തിൽ കൃത്യമായി വരച്ചു കാട്ടുന്ന ചിത്രമായിരിക്കും അങ്കിൾ.

ഇനി എന്ത് സംഭവിയ്ക്കും എന്ന ഉത്കണ്ഠയിൽ പ്രേക്ഷകനെ നിർത്തി പോകുന്ന രീതിയിലാണ് അങ്കിളിന്റെ തിരക്കഥ രചിട്ടുള്ളത് എന്നും സമൂഹത്തോട് എന്തെങ്കിലും പറയാൻ തോന്നുമ്പോൾ മാത്രമാണ് താൻ രചന നടത്താറുള്ളത് എന്നും ജോയ് മാത്യു പറഞ്ഞു.

മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും അങ്കിളിലെ കെ.കെ

ജോയ് മാത്യു, കാർത്തിക മുരളീധരൻ, മുത്തുമണി, കൈലാഷ്, kpac ലളിത, തുടങ്ങിയവരാണ് മറ്റു താരങ്ങൾ

0 Shares

LEAVE A REPLY