ട്രോളന്മാരെ ട്രോൾ ചെയ്ത് മേജർ രവി.!!

സെലിബ്രിറ്റികളുടെ ഫേസ്ബുക്ക്‌ പേജുകളിലെ കമന്റ് തൊഴിലാളികൾ വിമര്ശിക്കുന്നതും പരിഹസിക്കുന്നതും സ്ഥിരം കാഴ്ചയാണ്.

എന്നാൽ അത്തരക്കാർക്ക് മറുപടി നൽകി വ്യത്യസ്തനായിരിക്കുകയാണ് നടനും സംവിധായകനും മുൻ മിലിറ്ററി ഉദ്യോഗസ്ഥനുമായ മേജർ രവി.!

ചോദ്യങ്ങളും ഉത്തരങ്ങളുമായി ഒരുപാട് നേരം ഫെയ്‌സ്ബുക്കിൽ തന്നെ ചിലവഴിക്കാൻ സമയം കണ്ടെത്തി എന്നതും ശ്രദ്ധേയമാണ്.

വിമർശകരുടെ പരിഹാസങ്ങൾക്ക് മുനയോടിക്കുന്ന മറുപടിയും മറ്റും മാന്യത വിടാതെ തന്നെ പങ്കു വെച്ചു മേജർ.

ചില പ്രസക്ത ചോദ്യങ്ങൾ:

ചോദ്യം: സാര്‍ മമ്മൂക്കയാണോ ലാലേട്ടനാണോ മികച്ച നടന്‍

രണ്ടുപേരും അവരവരുടെ രീതിയില്‍ മികച്ചവര്‍ തന്നെ

ചോദ്യം:  സാറിനെ ട്രോളിയാല്‍ സര്‍ എങ്ങനെ പ്രതികരിക്കും… ? അവരെ വെടിവച്ചു കൊല്ലുമോ? പട്ടാളം പുരിശു

പാവങ്ങള്‍ അല്ലേ അവര്‍. വെറുതെ ഇരുന്നു ട്രോള്‍ ചെയ്യുന്നതല്ലേ. പാവങ്ങള്‍.

ചോദ്യം: താങ്കളെ ഒരുപാട് പേര്‍ ട്രോള്‍ ചെയ്യുന്നുണ്ട്. എങ്ങനെയാണ് അതെടുക്കുന്നത്?

ഉ. അവര്‍ ചെയ്യട്ടെ. ഒരാള്‍ക്കും മറ്റൊരാളുടെ വേദന മനസ്സിലാകില്ല. എനിക്ക് ഇതൊരു ഊര്‍ജ്ജമാണ്.

ചോദ്യം: അടുത്ത പടം ആരേ വച്ചാണ്? ലാലേട്ടനേ വച്ചാണെക്കില്‍ തിരകഥ അതി സസുക്ഷമം എഴുത്തണം.

ഉ. ലാലേട്ടനുമായല്ല

ചോദ്യം: മേജര്‍ രവി സര്‍, അടുത്ത ബോംബ് എപ്പോള്‍ പൊട്ടിക്കും

ഉ. അറിയിക്കാം മോനേ…

ചോദ്യം:  അടുത്ത ബോംബിനായി കാത്തിരിക്കുന്നു

ഉ. ഗുഡ്

ചോദ്യം: മമ്മൂക്കയെ വച്ചൊരു സിനിമ പ്രതീക്ഷിക്കാമോ?

ഉ. ഈ അടുത്തുണ്ടാകില്ല

ഒരുപാട് നേരത്തെ സംഭാഷണങ്ങൾക്കു ശേഷം പലർക്കും അറിയാത്ത ഒരു വ്യക്തിയെ പലരും നേരിട്ടറിഞ്ഞിട്ടുണ്ടാകണം ഇന്ന്. മോഹൻലാലില്ലാത്ത മറ്റൊരു മേജർ രവി ചിത്ര എങ്ങനെയായിരിക്കും എന്ന ആകാംഷയിലാണ് ഇപ്പോൾ പ്രേക്ഷകരും വിമർശകരും.

0 Shares

LEAVE A REPLY