രണം ടൈറ്റിൽ ട്രാക്കിൽ മമ്മൂക്കയുടെ ഒരു കിടിലൻ മാഷ്‌അപ്‌ വീഡിയോ..!

പൃഥ്വിരാജിനെ നായകനാക്കി നിർമൽ സഹദേവ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് രണം. ഇതിനോടകം ടീസറുകൾ കൊണ്ടും മറ്റും സമൂഹ മാധ്യമങ്ങളിൽ ഒരുപാട്‌ ചർച്ചചെയ്യപ്പെട്ട ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക്‌ കഴിഞ്ഞ ദിവസം അണിയറക്കാർ പുറത്തിറക്കിയിരുന്നു. ഒരു രെട്രോ സ്റ്റെയിൽ ആയി ഒരുക്കിയ ഈ ഗാനത്തിന് ഒരുപാട്‌ പ്രശംസ ലഭിച്ചിരുന്നു.

ഈ ഗാനത്തിന്റെ ഒരുമാഷ്‌അപ്‌ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്‌. മമ്മൂക്കയുടെ സീനുകൾ കൂട്ടിച്ചേർത്ത്‌ ഒരു ഫേൻമേഡ്‌ വീഡിയോ ആണ് അത്‌. രണം സിനിമയുടെ ഒഫീഷ്യൽ പേജിൽ അത്‌ ഷെയർ ചെയ്തിട്ടുമുണ്ട്‌.

 

0 Shares

LEAVE A REPLY