‘രണം’ ഈ നിലയിൽ എത്തിച്ചത്‌ പൃഥ്വി; സംവിധായകൻ പറയുന്നു..

ശ്യാമപ്രസാദിന്റെ സഹായിയും ഹേയ് ജൂഡ് ചിത്രത്തിന്റെ തിരക്കഥകൃത്തുമായ നിർമൽ സഹദേവ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് രണം.

ചിത്രത്തിന്റെ സ്നീക് പീക്കുകൾക്കും ടൈറ്റിൽ സോങിനും മികച്ച പ്രതികരണങ്ങൾ ആണ് ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇടവേളകളിൽ ഇറങ്ങുന്ന ലൊക്കേഷൻ സ്റ്റിൽസും സോഷ്യൽ മീഡിയ ആഘോഷമാക്കുന്നുണ്ട്.

എന്നാൽ രണം എന്ന തന്റെ ആദ്യ ചിത്രം ഈ നിലയിൽ എത്തി നിൽക്കുന്നതിന്റെ കാരണം പൃഥ്വി ആണെന്ന് നിർമൽ ഇന്ന് ഫെയ്‌സ്ബുക്കിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നു. ഒരു സംവിധായകൻ എന്ന നിലയിൽ ഒരു സിനിമ ചെയ്യാൻ തനിക്ക് വേണ്ട സ്വാധീനവും സ്വാതന്ത്ര്യവും ഒരു നടൻ ആയ പൃഥ്വി തനിക്ക് തന്നു എന്നും നിർമൽ പറയുന്നു.

ചിത്രത്തിലെ സംഗീതം ചെയ്യാൻ ജേക്‌സിനെ ക്ഷണിച്ചത് പൃഥ്വി ആയിരുന്നെന്നും ജേക്സ് ബിജോയിയും ഒരു പൃഥ്വി ചിത്രത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിച്ചതായും നിർമൽ കുറിപ്പിൽ ചേർക്കുന്നു. ഇത്തരം പല ആഗ്രഹങ്ങളും സ്വാധീനങ്ങളും ചേർന്നതാണ് ‘രണം’.

ചിത്രം ഏപ്രിൽ അവസാനത്തോടെ തിയേറ്ററുകളിൽ എത്തും.

0 Shares

LEAVE A REPLY