പൃഥ്വിരാജിന്റെ സയൻസ്‌ ഫിക്ഷൻ ചിത്രം ‘9’ നാളെ ഷൂട്ടിംഗ്‌ ആരംഭിക്കുന്നു..!

പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആദ്യമായി നിർമിക്കുന്ന ചിത്രം ‘9’ (nine) ന്റെ ഷൂട്ടിംഗ് തിയതി പ്രഖ്യാപിച്ചു. സോണി പിക്ചേഴ്‌സ് എന്റർറ്റെയ്‌ൻമെന്റ് ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ‘9’ (nine) ന് ഉണ്ട്.

നാളെ ആരംഭിക്കുന്ന ചിത്രം വളരെ കുറച്ചു ശ്രമങ്ങൾ മാത്രം നടന്ന മലയാളത്തിലെ ഏറ്റവും പുതിയതും വലിയതും ആയ സയൻസ് ഫിക്ഷൻ പ്രോജക്റ്റ് ആണ്. ജൂനുസ് മൊഹമദ്‌ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്‌.

ചിത്രം ഈ വർഷം അവസാനത്തോടെ തന്നെ റിലീസിനെത്തും എന്നാണ് ഇതു വരെയുള്ള അറിവ്.

0 Shares

LEAVE A REPLY