Mohanlal Movie – Audio Launch Pics

മോഹൻലാൽ സിനിമയുടെ ഓഡിയോ ലോഞ്ച് ഇന്ന് എറണാകുളത്തു വെച്ച് നടന്നു. മല്ലിക സുകുമാരൻ ആണ് ഓഡിയോ സീഡി പ്രകാശനം ചെയ്തത്. ഇന്ദ്രജിത്, മഞ്ജു വാരിയർ തുടങ്ങി സിനിമയില അണിയറപ്രവർത്തകർ എല്ലാം തന്നെ പങ്കെടുത്ത പരിപാടിയിൽ ‘ലാലേട്ടാ ലാ  ലാ  ല’ എന്ന ഗാനം ആലപിച്ചു ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന ഇന്ദ്രജിത് പ്രശംസ പിടിച്ചുപറ്റി.. പൂർണിമ ഇന്ദ്രജിത്, ഗോപി സുന്ദർ, സജിദ്  യഹിയയുടെ ഉപ്പ എന്നിവരും വേദിയിൽ ഉണ്ടായിരുന്നു . മോഹൻലാൽ , ഇന്ദ്രജിത് , മഞ്ജു വാരിയർ എന്നിവരുടെ ഒട്ടനവധി ആരാധകരും എത്തിച്ചേർന്നിരുന്നു.

ചിത്രങ്ങൾ കാണാം.

ഇന്ദ്രജിത്, മഞ്ജു വാരിയർ എന്നിവർ പ്രധാന കഥാപാത്രമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാജിദ് യഹിയ ആണ്. മൈൻഡ്‌സെറ് മൂവീസ് നിർമിച്ചിരിക്കുന്ന ചിത്രം വിഷു റിലീസ് ആണ്.

LEAVE A REPLY