പൃഥ്വിയുടെ സയൻസ്‌ ഫിക്ഷൻ ചിത്രം ‘9’ ഷൂട്ടിംഗ്‌ ആരംഭിച്ചു; പൂജ ചിത്രങ്ങൾ കാണാം..

നടൻ പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയയും ചേർന്ന് ആരംഭിച്ച പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ആദ്യ ചിത്രം ‘9’ (nine) കോട്ടയം പാലായിൽ ഷൂട്ടിംഗ് തുടങ്ങി.

പാലായിൽ നടന്ന പൂജ ചടങ്ങിൽ പൃഥ്വിയുടെ മാതാവ് മല്ലിക സുകുമാരൻ, സഹോദരൻ ഇന്ദ്രജിത്, ഭാര്യ സുപ്രിയ, സംവിധായകൻ കമൽ എന്നിവർ തിരി തെളിയിച്ചു.

ജെനുസ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പംസോണി പിക്ചേഴ്‌സ് കൂടെ ചേരുന്നു എന്ന പ്രത്യേകതയും ഉണ്ട്.

അഭിനന്ദൻ രാമാനുജൻ ക്യാമറ ചലിപ്പിക്കുന്ന ‘9’ (nine) നു സംഗീതം നൽകുന്നത് ഷാൻ റഹ്മാൻ, ശേഖർ മേനോൻ എന്നിവരാണ്.

സയൻസ് ഫിക്ഷൻ ഗണത്തിൽ പെട്ട ചിത്രം ഈ വർഷാവസാനം തീയേറ്ററിൽ എത്തും

0 Shares

LEAVE A REPLY