പലതും പറയാനും അറിയാനും ലില്ലി വരുന്നു…. ത്രില്ലടിപ്പിച്ചു ലില്ലി ടീസർ!

E4 entertainments നു വേണ്ടി പ്രശോഭ് വിജയൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ലില്ലി’ യുടെ പുതിയ ടീസർ പുറത്തിറങ്ങി.

പുതുമയാർന്നതും ത്രില്ലടിപ്പിക്കുന്നതുമായ അവതരണത്തോട് കൂടിയുള്ള ടീസർ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന്റെ കനം കൂട്ടുകയാണ്.

തമിഴിന് അരുവിയെ പോലെ പലതും പറയാനും അറിയാനും ലില്ലി വരുമ്പോൾ മലയാളത്തിലെ എണ്ണം കുറഞ്ഞു വരുന്ന സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങളുടെ ശക്തി കൂടുമെന്ന് തന്നെ പ്രതീക്ഷിക്കാം.

E4 entertainments ന്റെ ബാനറിൽ മുകേഷ് R മേത്ത, CV സാരഥി എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാം നിർവഹിക്കുന്നു. ചിത്ര സംയോജനം അപ്പു ഭട്ടതിരി.

വൈകാതെ തന്നെ ലില്ലി തീയേറ്ററുകളിലെത്തും.

0 Shares

LEAVE A REPLY