ചരിത്ര തിരിച്ചുവരവുമായി റോമ; ബാഴ്സലോണ പുറത്ത്!

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിൽ ഒന്നായി റോമ സെമി ഫൈനലിൽ. ബാഴ്സലോണയെ എതിരില്ലാത്ത 3 ഗോളിനാണ് റോമൻ രാജാക്കന്മാർ തകർത്തത്‌‌.

ആദ്യ പാദത്തിൽ 4-1ന് തോറ്റു നിന്ന ശേഷമാണ് റോമയുടെ ഈ ഗംഭീര തിരിച്ചുവരവ്‌. അഗ്രിഗേറ്റ്‌ 4-4 ആയതോടെ എവേ ഗോൾ ആനുകൂല്യത്തിൽ റോമ ചാമ്പ്യൻസ്‌ ലീഗ്‌ സെമിയിൽ പ്രവേശിക്കുകയായിരുന്നു.

ചാമ്പ്യൻസ്‌ ലീഗ്‌ ചരിത്രത്തിൽ ആദ്യ പാദത്തിൽ 3 ഗോളിലധികം ലീഡ്‌ വഴങ്ങിയ ശേഷം രണ്ടാം പാദത്തിൽ അത്‌ മറികടക്കുന്ന മൂന്നാമത്തെ ടീം ആണ് റോമ.

താര സമ്പന്നമായ സ്പാനിഷ്‌ ടീം തകർന്നടിഞ്ഞ കാഴ്ചയായിരുന്നു ഇന്ന് ഇറ്റലിയിൽ കണ്ടത്‌. മെസ്സിയും ഇനിയസ്റ്റയും അടങ്ങുന്ന ബാഴ്സലോണക്ക്‌ ഇന്ന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

ഇന്ന് തന്നെ നടന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ്‌ ടീം ആയ ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്ക്‌ തകർത്ത്‌ ചാമ്പ്യൻസ്‌ ലീഗ്‌ സെമിയിൽ പ്രവേശിച്ചു.

0 Shares

LEAVE A REPLY