യുട്യൂബിൽ ഒന്നാമനായി മോഹൻലാൽ ചിത്രത്തിലെ ഗാനം!!

സാജിദ്‌ യഹിയ സംവിധാനം ചെയ്ത്‌ മഞ്ജു വാര്യരും ഇന്ദ്രജിതും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് മോഹൻലാൽ. ഒരു കടുത്ത ലാലേട്ടൻ ആരാധികയുടെ കഥ പറയുന്ന ചിത്രത്തിലെ ‘ലാ ലാ ലാലേട്ടാ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കികൊണ്ടിരിക്കുന്നത്‌.

ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന ഇന്ദ്രജിത്‌ ആലപിച്ച ഈ ഗാനം റിലീസ്‌ ചെയ്ത്‌ മണിക്കൂറുകൾ പിന്നിട്ടിട്ടും യൂട്യൂബ്‌ ഇന്ത്യ ട്രെന്റിംഗിൽ ഒന്നാമതായി തുടരുകയാണ്. ഏതാണ്ട്‌ 7 ലക്ഷത്തിനടുത്ത്‌ പ്രേക്ഷകർ ഇതിനോടകം ഗാനം കണ്ടു.

0 Shares

LEAVE A REPLY