ലില്ലിക്ക് ആശംസകളുമായി പൽവാൽ ദേവൻ!

മികച്ച സിനിമകൾക്കും മികച്ച വർക്കുകൾക്കും അതിർത്തി കടന്ന് പ്രശംസ വരുന്നത് ഇതാദ്യമല്ല.

എന്നാൽ ഒരു കൂട്ടം ചെറുപ്പക്കാരുടെ അധ്വാനഫലമായ ‘ലില്ലി’ യുടെ കഴിഞ്ഞ ദിവസം ഇറങ്ങിയ ട്രൈലറിന് ഇപ്പോൾ ആശംസ കിട്ടിയിരിക്കുന്നത് നടൻ റാണ ദഗ്ഗുബാട്ടിയുടേതാണ്.

വലിയ വീരവാദങ്ങളും മറ്റുമില്ലാതെ വന്ന ട്രൈലറിന് സോഷ്യൽ മീഡിയയിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഒരു ഗർഭിണിയായ സ്ത്രീ ഒറ്റക്ക് മൂന്നു പേരുടെ തടങ്കലിൽ നിന്നു രക്ഷക്കായി അപേക്ഷിക്കുന്ന ഒരു സെൽഫി വീഡിയോ ആണ് ടീസറിന് ആധാരം.

മലയാളത്തിൽ തന്നെ മറ്റൊരു രീതിയിൽ കഥ പറഞ്ഞു തുടങ്ങുന്ന വ്യത്യസ്തതയുള്ള റ്റീസർ തന്നെയായിരുന്നു ‘ലില്ലി’ യുടേത്.

0 Shares

LEAVE A REPLY