സിനിമക്ക് പുറത്തും മാതൃക കാട്ടി വീണ്ടും ജയസൂര്യ.. ഇത്തവണ മനസ്സ് നിറച്ചത് 30 ഭിന്നശേഷിക്കാർക്ക്‌ വീൽചെയർ നൽകികൊണ്ട്..!!

സിനിമക്ക് പുറത്തും സമൂഹ നന്മകൾ ചെയ്തു ശ്രദ്ധയും ഇഷ്ടവും പിടിച്ചുപറ്റിയ ചുരുക്കം ചില നടന്മാരിൽ ഒരാൾ ആണ് നടൻ ജയസൂര്യ. താൻ സിനിമയിലൂടെ പറയുന്ന പലതും പ്രാവർത്തികമാക്കാൻ ജയസൂര്യ ശ്രമിക്കാറുമുണ്ട്.

സർക്കാരിന്റെ ‘രക്ഷ’ പദ്ധതിയുടെ അമ്പാസിഡർ ആയി നിൽക്കുന്ന ജയസൂര്യ വീണ്ടും മനസ്സ് നിറക്കുന്ന മറ്റൊരു കൃത്യം കൂടി നിർവഹിച്ചിരിക്കുകയാണ്.

വഴിത്തല ശാന്തിഗിരി കോളേജിലെ മുപ്പതോളം വൈകല്യമുള്ള അന്തവാസികൾക്ക് വീൽ ചെയർ നൽകിയിരിക്കുകയാണ് ജയസൂര്യ.

പുതിയ ചിത്രമായ ‘ഞാൻ മേരിക്കുട്ടി’ യുടെ ഭാഗവുമായി ശാന്തിഗിരിയിൽ എത്തിയ ജയസൂര്യ അവരുമായി ഇടപഴകിയതിന്റെ വെളിച്ചത്തിൽ അവരുടെ ആവശ്യം മനസിലാക്കി തന്റെ സഹായ ഹസ്തം നീട്ടുകയായിരുന്നു.

0 Shares

LEAVE A REPLY