സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ തമിഴിൽ റീമേക്കിനൊരുങ്ങുന്നു; നായകൻ ജീവ

നവഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്തു ഇപ്പോൾ തീയേറ്ററിൽ സൂപ്പർഹിറ്റ് ആയി നിറഞ്ഞ സദസിൽ ഓടി കൊണ്ടിരിക്കുന്ന ‘സ്വന്തന്ത്ര്യം അർദ്ധരാത്രിയിൽ’ റീമേയ്ക്കിനൊരുങ്ങുന്നു.

ജീവയെ നായകനാക്കി തമിഴിൽ ടിനു പാപ്പച്ചൻ തന്നെ സംവിധാനം ചെയ്യാൻ തയ്യാറെടുക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ക്യാമറക്ക് മുന്നിലും പിന്നിലുമായി മികച്ച പ്രവർത്തകർ തന്നെ കാണുമെന്നു തന്നെയാണ് ഇത് വരെ അറിയാൻ കഴിയുന്നത്.

മലയാളത്തിലെ മികച്ച ചിത്രങ്ങൾ അന്യഭാഷയിലേക്ക് പുനർചിത്രീകരിക്കാൻഉള്ള ശ്രമങ്ങൾ എന്നും മലയാളത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചിട്ടെ ഉള്ളൂ.. പ്രത്യേകിച്ചു ഇതു പോലെ വലിയ താരനിരയും മറ്റുമില്ലാതെ തന്നെ മികച്ച പ്രതികരങ്ങൾ സ്വന്തമാക്കി മുന്നേറുന്ന ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ അതിന്റെ അളവ് കൂട്ടുമെന്ന് തന്നെ വിശ്വസിക്കാം

0 Shares

LEAVE A REPLY