ദുൽഖറിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘മഹാനടി’യുടെ പുതിയ മോഷൻ പോസ്റ്റർ പുറത്തിറങ്ങി; ടീസർ ശനിയാഴ്ച

ദുൽഖർ, കീർത്തി സുരേഷ്‌, സാമന്ത, വിജയ്‌ ദേവരകൊണ്ട എന്നിവർ പ്രധാന വേഷത്തിലെത്തുന്ന തെലുഗ്‌ – തമിഴ്‌ ബൈലിങ്കൽ സിനിമയാണ് ‘മഹാനടി’. തമിഴിൽ ‘നടിഗർ തിലൈകം’ എന്നാണ് ചിത്രത്തിന്റെ പേര്.

ചിത്രത്തിന്റെ പുതിയ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ ഇന്ന് പുറത്ത്‌ വിട്ടു. അർജുൻ റെഡ്ഡിയിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ മനം കവർന്ന വിജയ്‌ ദേവരകൊണ്ടയും സാമന്തയുടെയും കഥാപാത്രങ്ങളെ ഉൾകൊള്ളിച്ചുകൊണ്ടുള്ള മോഷൻ പോസ്റ്ററാണ് പുറത്തിറക്കിയത്‌.

Watch Motion Poster

ചിത്രത്തിൽ വിജയ്‌ ആന്റണി, മധുരാവണി എന്നീ കഥാപാത്രങ്ങളായാണ് യഥാക്രമം വിജയും സാമന്തയും എത്തുന്നത്‌.

ചിത്രം മേയ്‌ 9ന് തിയേറ്ററുകളിലെത്തും.

LEAVE A REPLY