കമ്മാര സംഭവം നാളെ മുതൽ. കാണാൻ 7 കാരണങ്ങൾ…

ചരിത്രത്തിലെ ചതി, ചതിയിലെ ചരിത്രം, നായകനിലെ വഞ്ചകൻ, വഞ്ചകനിലെ നായകൻ….. കമ്മാര സംഭവം നാളെ മുതൽ..

കമ്മാര സംഭവം കാണാൻ 7 കാരണങ്ങൾ.. എന്നിട്ട് നിങ്ങൾ തീരുമാനിക്കൂ..

1) ഈ വർഷത്തെ ഏറ്റവും വാർത്താ പ്രാധാന്യം നേടിയ ചിത്രം.

2) വിവാദങ്ങളെ എല്ലാം കാറ്റിൽ പറത്തി രാമലീല എന്ന ബ്ലോക്കബ്സ്റ്റർ ചിത്രത്തിന് ശേഷം ജനപ്രിയനായകൻ ദിലീപിന്റെ മാസ്സ് അവതാറിൽ ഇറങ്ങുന്ന ചിത്രമാണ് കമ്മാര സംഭവം.

3) സിദ്ധാർഥ് എന്ന തമിഴ് താരത്തിന്റെ മലയാളത്തിലെ അരങ്ങേറ്റം അദ്ദേഹത്തിന്റെ 15 വർഷത്തെ സിനിമാഭിനയ കാലത്തിനു ശേഷം. എപ്പോഴും വ്യത്യസ്തവും, സൂക്ഷമവും, ഒന്നിനൊന്നു മികച്ച ചിത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുന്നതിലെ പ്രാവിണ്യം.

4) മുരളി ഗോപി എന്ന തഴക്കമുള്ള രചയിതാവിന്റെ കാമ്പുള്ള തിരക്കഥ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ടതാണ് കമ്മാര സംഭവം എന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി.

5) രതീഷ് അമ്പാട്ട് എന്ന പ്രശസ്തനായ നവാഗത സംവിധായകന്റെ കഴിവ് ഈ ചിത്രത്തിന്റെ നെടുംതൂണാണ്. ഇത് വരെ പുറത്തിറങ്ങിയ ട്രെയ്ലറും പാട്ടും പോസ്റ്റേഴ്സും എല്ലാം തരംഗമായതു ഈ സംവിധായകനിലുള്ള വിശ്വാസം കൂട്ടുന്നവ ആണ്.

6) പതിവുപോലെ ഈ ചിത്രവും ബഹിഷ്കരിക്കണം എന്ന് മുറവിളി കൂട്ടുന്ന ഒരു കൂട്ടർ രാമലീലക്കും മൈ സ്റ്റോറിക്കും ശേഷം കമ്മാര സംഭവത്തെയും കരുവാക്കുന്നു.

7) ശ്രീ ഗോകുലം മൂവീസ്‌നിൻറെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം. പഴശ്ശി രാജ പോലെയുള്ള എണ്ണം പറഞ്ഞ ബ്ലോക്കബ്സ്റ്റർ മലയാളത്തിന് നൽകിയ പ്രശസ്തമായ നിർമാതാവ്.

ഈ ചിത്രം ഒരു വലിയ വിജയം ആകുമെന്ന കാര്യത്തിന് ഇതില്പരം വേറെ കാരണങ്ങൾ വേണ്ട. ധൈര്യമായി ടിക്കറ്റ് എടുത്തോളൂ. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയചിത്രത്തിന്റെ ഭാഗം ആകാൻ തീയേറ്ററുകൾ ഒരുങ്ങി കഴിഞ്ഞു. ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയപ്പോൾതൊട്ടു മികച്ച പ്രതികരണമാണ് ഓൺലൈൻ സ്റ്റാറ്റസ് വ്യക്തമാക്കുന്നത്.

കാത്തിരിക്കാം നാളെ പുറത്തിറങ്ങുന്ന ഈ മഹാ സംഭവത്തിനു വേണ്ടി.. കമ്മാര സംഭവം നാളെ മുതൽ..

0 Shares

LEAVE A REPLY