ഇതൊരു സംഭവം തന്നെ.! കമ്മാര സംഭവം റിവ്യൂ വായിക്കാം..

പ്രശസ്ഥ പരസ്യ ചിത്ര സംവിധായകൻ രതീഷ് അമ്പാട്ട് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കമ്മാരസംഭവം. മുരളി ഗോപിയുടെ കരുത്തുറ്റ തിരക്കഥയിൽ മികച്ചൊരു ചിത്രം തന്നെയായിരിക്കുന്നു കമ്മാരസംഭവം.

ദിലീപ്, സിദ്ധാർഥ്, മുരളി ഗോപി തുടങ്ങിയവരുടെ അതുല്യ പ്രകടനങ്ങളാൽ സമ്പന്നമാണ് ചിത്രം. ഇന്ത്യൻ ലിബറേഷൻ പാർട്ടി എന്ന തങ്ങളുടെ പാർട്ടിയുടെ നിലനില്പിനായി സിനിമ ചിത്രീകരിക്കാൻ ഒരുങ്ങുകയും അതിനായി കമ്മാരൻ നമ്പ്യാർ തന്റെ പാർട്ടിയുടെ ചരിത്രം പറയുന്നതുമാണ് കമ്മാരസംഭവം പറയുന്ന കഥ.

നവാഗതനായ സുനിൽ കെ. എസിന്റെ ഛായാഗ്രഹണം ചിത്രത്തെ പ്രിയപ്പെട്ടതാക്കനുള്ള പ്രധാന കാരണമാവുന്നു. ഗോപി സുന്ദറിന്റെ ബിജിഎം, കമ്മാരന്റെ ഇൻട്രോ തുടങ്ങിയ കാര്യങ്ങളാൽ സമൃദ്ധമായ രോമാഞ്ച സമൃദ്ധമായ ആദ്യ പകുതിയും മുരളി ഗോപിയുടെ തിരക്കഥയുടെ ബലത്താൽ കരുത്തേറിയ രണ്ടാം പകുതിയും കമ്മാരസംഭവത്തിന്റെ സൗന്ദര്യമാണ്.

റസൂൽ പൂക്കുട്ടിയുടെ ശബ്ദ സന്നിവേശവും കമ്മാരനെ മികച്ച തിയേറ്റർ അനുഭവം ആക്കുന്നു.

മൊത്ത കാഴ്ചയിൽ അവധിക്കാലം കുടുംബത്തോടൊപ്പം അടിച്ചു പൊളിക്കാൻ ഉറപ്പായും മാറ്റി വെക്കാവുന്ന 3 മണിക്കൂർ സമ്മാനിക്കുന്നു കമ്മാരസംഭവം.

0 Shares

LEAVE A REPLY