ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും കൈനീട്ടം; ‘മോഹൻലാൽ’ റിവ്യൂ വായിക്കാം..

ഒരു ആരാധനപാത്രത്തിന്റെ പേരിലൊരു സിനിമ അയാളുടെ ആരാധകരുടെ മുന്നിലേക്ക് വരുമ്പോൾ അവർക്ക് അതിൽ പരം സന്തോഷം മറ്റൊന്നുണ്ടാവില്ല. അത് സ്വന്തം കുടുംബത്തോടൊപ്പം ആസ്വദിക്കാനുള്ള വക കൂടിയാവുമ്പോൾ ഇരട്ടി മധുരം. അത്തരത്തിൽ ഒരു കൈനീട്ടം ആണ് സാജിദ് യാഹിയ സംവിധാനം ചെയ്തു ഇന്ന് തീയേറ്ററിലെത്തിയ ‘മോഹൻലാൽ’

കടുത്ത ഒരു ആരാധികയായ മീനുകുട്ടിയുടെ ജീവിതത്തിൽ ഈ ആരാധന മൂലം ഉണ്ടാവുന്ന പ്രശ്നങ്ങളിലൂടെ പോവുന്നു ‘മോഹൻലാൽ’.

മീനുക്കുട്ടിയായും സേതുമാധവനായും യഥാക്രമം മഞ്ചു വാര്യരും, ഇന്ദ്രജിത്തും തന്റെ ഭാഗങ്ങൾ മികച്ചതാക്കി. ടോണി ജോസഫ് ചെയ്ത ഗാനങ്ങൾ ആദ്യ ഗാനം പോലെ തന്നെ മാധുര്യമേറിയതായിരുന്നു. പ്രകാശ് അലക്സിന്റെ പശ്ചാത്തല സംഗീതവും മികച്ച നിന്നു.

ഷാജി കുമാർ ഒപ്പിയെടുത്ത മോഹൻലാലിന്റെ ദൃശ്യങ്ങളും ഷമീർ മുഹമ്മദിന്റെ കട്ടുകളും ചിത്രത്തെ മികച്ച അനുഭവമാക്കി.

അവധിക്കാലവും വിഷുവും അടിച്ചു പൊളിക്കാൻ കുടുംബത്തോടൊപ്പം ധൈര്യമായി കാണാവുന്ന ചിത്രമാണ് ‘മോഹൻലാൽ’

0 Shares

LEAVE A REPLY