കുടുംബ പ്രേക്ഷകർക്ക്‌ ആസ്വദിക്കാൻ നന്മയുള്ളയൊരു ചിത്രം; പഞ്ചവർണ്ണതത്ത റിവ്യൂ വായിക്കാം..

മലയാളികൾക്ക് പറഞ്ഞു വിവരിക്കേണ്ട ആവശ്യമില്ലാത്ത സ്പോട് കൗണ്ടറുകളുടെ രാജാവ് രമേശ് പിഷാരടി തന്റെ ആദ്യ ചിത്രം ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ചെയ്യുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ ഇന്ന് തീയേറ്ററിൽ എത്തുന്നത് വരെയുള്ള ആകാംക്ഷയും പ്രതീക്ഷയും വളരെ വലുതായിരുന്നു.

അവക്ക് ഭംഗം വരുത്താതെ തന്നെ നല്ലൊരു വിഷുക്കാലം സമ്മാനിച്ചു പഞ്ചവർണതത്ത.

മൃഗങ്ങൾക്ക് വേണ്ടി അവരിൽ ഒരാളായി ജീവിക്കുന്ന ഊരും പേരും അറിയാത്ത (portrayed by jayaram) ഒരാൾ തന്റെ താമസസ്ഥലത്തെ ഒരു പ്രശ്നം മൂലം സ്ഥലത്തെ MLA യുടെ വീട്ടിലേക്ക് മൃഗങ്ങളുമായി പോവുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് പഞ്ചവര്ണതത്ത പറയുന്നത്. ചിരിപ്പിക്കാനും മറ്റും ദ്വയാർത്ഥ പ്രയോഗങ്ങളുടെയും വച്ചു കെട്ടിയ കോമാളി തുള്ളലിന്റെയും ആവശ്യമില്ലെന്ന് പിഷാരടി തന്റെ ആദ്യ ചിത്രത്തിലൂടെ തന്നർ തെളിയിച്ചു.

മല്ലിക സുകുമാരൻ, അനുശ്രീ നായർ, ധർമജൻ തുടങ്ങിയവരും സിനിർമയെ രസകരമാക്കി. ഇന്നത്തെ സമൂഹത്തിലെ പ്രശ്നങ്ങളും അതിനു നേരെയുള്ള ചോദ്യങ്ങളും കുറിക്കു കൊള്ളുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു ചിത്രത്തിൽ. പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രം എന്നതല്ല.., മനസ്സ് നിറച്ചു കണ്ണിൽ ചെറു നനവോടെ തിയേറ്റർ വിട്ടിറങ്ങാവുന്ന ഒരു ചിത്രമാണ് പഞ്ചവര്ണതത്ത.

നാദിർഷ, എം ജയചന്ദ്രൻ തുടങ്ങിയവരുടെ ഈണത്തിൽ പിറന്ന പാട്ടുകളെക്കാൾ എന്തു കൊണ്ടും മികച്ചത് ഔസേപ്പച്ചന്റെ സന്ദർഭത്തിനിണങ്ങിയ പശ്ചാത്തല സംഗീതം തന്നെയായിരുന്നു..

കുടുംബ സമേധം തീയേറ്ററിൽ പോയിരുന്നു കുറച്ചു ചിരിക്കാനും ഓർത്തിരിക്കാനും കഴിയുന്ന ഒരു നല്ല വിഷു കൈനീട്ടം തന്നെയാണ് പഞ്ചവര്ണതത്ത

0 Shares

LEAVE A REPLY