സുഡാനി ഫ്രം നൈജീരിയ ഇനി ക്യാൻസിലേക്ക്..!

കാൻസ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ മലയാള തിളക്കം.. അതിർത്തി കടന്ന സ്നേഹവുമായി സുഡാനി..

നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’ മികച്ച പ്രതികരണങ്ങളുമായി ഇന്ത്യക്കകത്തും പുറത്തുള്ള തിയേറ്ററുകളിലും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.

എന്നാൽ ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ അനുസരിച്ചു മജീദും സുഡാനിയും കാൻസ് വേദിയിൽ പോയി ഗോളടിക്കാൻ ഒരുങ്ങുകയാണ്.

മേയ് 8 മുതൽ 19 വരെ അരങ്ങേറുന്ന 71ആമത് കാൻസ് ഫിലിം ഫെസ്റ്റിവലിൽ മേയ് 14നു സുഡാനി ഫ്രം നൈജീരിയ പ്രദർശിപ്പിക്കും എന്നാണ് വിവരങ്ങൾ. ഇത്രയും കാലമായി വിരലിൽ എണ്ണാവുന്ന മലയാള ചിത്രങ്ങൾ മാത്രം പ്രദശിപ്പിച്ചിട്ടുള്ള കാൻസ് വേദിയിൽ മലയാളത്തിന് അഭിമാനമായി കൊണ്ടാണ് ഒരു ചിത്രം വീണ്ടും പോകുന്നത്.

#SudaniFromNigeria #Blockbuster

0 Shares

LEAVE A REPLY