ദുൽഖർ ചിത്രം ‘മഹാനടി’യിലെ ആദ്യ ഗാനം നാളെ..!

തെന്നിന്ത്യൻ താരം സാവിത്രിയുടെ ജീവിതകഥ പറയുന്ന ബ്രഹ്മാണ്ഡ ചിത്രം മഹാനടിയിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. നാഗ്‌ അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാവിത്രിയായി വേഷമിടുന്നത്‌ കീർത്തി സുരേഷ്‌ ആണ്. ജെമിനി ഗണേഷനായി ദുൽഖറും എത്തുന്നു. നടികയ്യർ തിലകം എന്നാണ് ചിത്രത്തിന്റെ തമിഴ്‌ പതിപ്പിന്റെ പേര്.

മിക്കി മേയർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിലെ ‘മൗന മഴയിലെ’ (തമിഴ്‌), ‘മൂഗ മനസുലു’ (തെലുഗു) എന്ന ഗാനമാണ് നാളെ പുറത്ത്‌ വരുന്നത്‌. ശ്രേയ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്‌.

Music director Mickey J Meyer with Shreya Ghoshal

LEAVE A REPLY