പകുതി സമയം പിന്നിടുമ്പോൾ ആൻഫീൽഡിൽ അത്ഭുതം സൃഷ്ടിച്ച് സലാഹ്!!

ചാമ്പ്യൻസ്‌ ലീഗ്‌ സെമിയിൽ പകുതി സമയം പിന്നിടുമ്പോൾ റോമക്ക്‌ എതിരെ 2 ഗോൾ ലീഡുമായി ലിവർപൂൾ മുന്നിൽ. മൊഹമദ്‌ സലാഹ്‌ ആയിരുന്നു ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്‌.

ഇത്തവണ ഫുട്ബോൾ ലോകം സാക്ഷിയാകുന്നത്‌ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു താരപ്പിറവിക്കാണ്. മൊഹമദ്‌ സലാഹ്‌ എന്ന അത്ഭുത പ്രതിഭയുടെ താരോദയത്തിന്. പ്രീമിയർ ലീഗിലെ മിന്നും പ്രകടനത്തിന് ശേഷം ചാമ്പ്യൻസ്‌ ലീഗിലും റെക്കോർഡുകൾ തീർത്താണ് ഈ ചെറുപ്പക്കാരന്റെ മുന്നേറ്റം.

ഇന്നത്തെ 2 ഗോളുകളോടെ ചാമ്പ്യൻസ്‌ ലീഗിൽ ഒരു സീസണിൽ ഏറ്റവും അധികം ഗോളുകൾ എന്ന സാമുവൽ ഏറ്റുവിന്റെ റെക്കോർഡ്‌ ഇനി പഴങ്കഥ. അതിനി മൊഹമദ്‌ സലാഹിന് സ്വന്തം.

ഇതോടെ ഈ സീസണിൽ എല്ലാ ലീഗുകളിലുമായി സലാഹിന്റെ ഗോൾ സമ്പാദ്യം 43 ആയി. ക്രിസ്റ്റ്യാനോ (42), മെസ്സി (40) എന്നീ ഫുട്ബോൾ രാജാക്കന്മാരെ മറികടന്നാണ് സലാഹിന്റെ ഈ നേട്ടം.

ഇനി ആൻഫീൽഡ്‌ ഉറ്റു നോക്കുന്നത്‌ സലാഹ്‌ ഹാട്രിക്‌ തികയ്ക്കുമോ എന്നാണ് ?

0 Shares

LEAVE A REPLY