ഓർമകളിലേക്കുള്ള മടങ്ങിപോക്കിന് വഴിയൊരുക്കി തൊബാമ..!

അൽഫോൻസ് പുത്രൻ ആദ്യമായി നിർമിക്കുന്ന തൊബാമ ആയിരുന്നു ഇന്നത്തെ മറ്റൊരു റിലീസ്. അൽഫോൻസിന്റെ തന്നെ സംവിധാന സഹായി ആയിരുന്ന മുഹ്‌സിൻ കാസിം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തൊബാമ.

ടോമി, ബാലു, മമ്മു, എന്നീ മൂന്നു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം പ്രേക്ഷകർക്ക് പഴയ കാലത്തിലേക്ക് ഉള്ള ഒരു മടങ്ങി പോക്ക് കൂടിയാണ്. 2 മണിക്കൂറിൽ കൂടുതൽ സമയത്തിനുള്ളിൽ നമ്മുടെ പഴയ പെരുന്നാൾ കാഴ്ചകൾ, ലോട്ടറി മാഫിയ, അങ്ങനെ അങ്ങനെ ഒരുപാട് ഓർമകൾ പുതുക്കുന്നുണ്ട് തൊബാമ. ഷറഫുദ്ധീൻ, സിജു വിൽസൻ, കൃഷ്ണ ശങ്കർ, എന്നിവരുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നെടുംതൂണ്.

പ്രേമത്തിന് സംഗീതം ചെയ്ത രാജേഷ് മുരുഗേശൻ തന്നെയാണ് ഇതിലെ പാട്ടുകൾക്കും ഈണം നൽകിയത്. ട്രിപ്പ് സോങ് ഈ വർഷത്തെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയതുമാണ്. മുഹ്‌സിനും അശ്വതിയും ചേർന്നൊരുക്കിയ തിരക്കഥ ചിത്രത്തെ പിടിച്ചു നിർത്തുന്നു. തിയേറ്റർ വിട്ടാലും ഓർമിക്കാൻ ഉള്ളത് ചിലർക്കെങ്കിലും തൊബാമ കൊടുക്കുന്നുണ്ട്. ഒരു പക്ഷെ ചില നല്ല നിമിഷങ്ങൾ.

കുടുംബത്തോടൊപ്പം വേനലിൽ തീയേറ്ററിൽ ഇരുന്ന് ചെറു കുളിരോടെ കണ്ടു തീർക്കാവുന്ന ചിത്രം തന്നെയാണ് തൊബാമ.

0 Shares

LEAVE A REPLY