വെറൈറ്റി എന്ന് പറഞ്ഞാൽ ഇതാണ്… നാം സിനിമയിലെ ഈ അടിപൊളി ഗാനം കണ്ടുനോക്കൂ..

ഇതിനോടകം ട്രെയ്‌ലർ, ഗാനം എന്നിവകൊണ്ട്‌ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിക്കഴിഞ്ഞ ചിത്രമാണ് ‘നാം’. ജോഷി തോമസ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശബരീഷ്‌ വർമ, ഗായത്രി സുരേഷ്‌, അതിഥി രവി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘അഴകിൻ ചെന്നൈ’ എന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്‌. ചെന്നൈ നഗരത്തെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത്‌ നിരഞ്ജ്‌ സുരേഷ്‌ ആണ്. അശ്വിനും സന്ദീപും ചേർന്നാണ് സംഗീതം.

Azhagin Chennai Song

ക്യാമ്പസുകൾക്ക്‌ ആഘോഷമാക്കുവാൻ ഒരുങ്ങുന്ന യുവത്വം ആഘോഷമാക്കുന്ന ചിത്രമായിരിക്കും ‘നാം’. മേയ്‌ 11ന് ചിത്രം തിയേറ്ററുകളിലെത്തും.

LEAVE A REPLY