നടൻ അനീഷ് ജി മേനോന് വാഹനാപകടത്തിൽ പരിക്ക്; ബോധവത്കരണവുമായി താരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്…!!

തൃശൂർ – കുറ്റിപ്പുറം ഹൈവെയിൽ വച്ചു നടന്ന വാഹനാപകടത്തിൽ നടൻ അനീഷ് ജി മേനോന് പരിക്കേറ്റു. യൂ- ടേൺ ചെയ്തു റോഡിനു നടുവിലെത്തിയ പിക്കപ് വാനുമായി നിയന്ത്രണം വിട്ടു കൂട്ടിയിടിക്കുകയായിരുന്നുഅനീഷ് സഞ്ചരിച്ച വാഹനം.

സുരക്ഷാ സംവിധാനങ്ങളും വീട്ടിലിരിക്കുന്നവരുടെ പ്രാർത്ഥന കൊണ്ടും മാത്രമാണ് താൻ ഇന്ന് ജീവനോടെ ഉള്ളതെന്നും റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും അനീഷ് തന്റെ പോസ്റ്റിൽ പറയുന്നു.

അനീഷ് ജി മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ദൃശ്യം, സുഡാനി ഫ്രം നൈജീരിയ, ക്യൂൻ തുടങ്ങിയ സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്ത അനീഷ് ഇപ്പൊ മോഹൻലാൽ നായകനാകുന്ന ഒടിയൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്.

കയ്യിനും കാലിനും പരിക്കേറ്റ അനീഷ് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങി

0 Shares

LEAVE A REPLY